മകളുടെ ഭര്‍ത്താവിനെ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു

0
3

ചാലക്കുടി: മകളുടെ ഭര്‍ത്താവിനെ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു. കോടാലി മുരിക്കിങ്ങല്‍ വെട്ടിയാട്ടില്‍ ശിവദാസന്‍ (50)നെയാണ് വെട്ടി പരിക്കേല്‍പ്പിച്ച നിലയില്‍ കാണപ്പെട്ടത്.
പരിക്കേറ്റ ശിവദാസനെ ആദ്യം ചാലക്കുടി താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് മേലൂര്‍ കുന്നപ്പിള്ളി കറ്റു കണ്ടത്തില്‍ രാജപ്പനെ (74) കൊരട്ടി എസ്.ഐ ജയേഷ് ബാലനും സംഘവും കസ്റ്റഡിയിലെടുത്തു.
രാജപ്പന്റെ മകളുമായുള്ള വിഹാഹ ബന്ധം വേര്‍ പിരിയുന്നതിനുള്ള കേസ് കുടുംബ കോടതിയില്‍ നടന്നു വരികയാണ്. ചൊവ്വാഴ്ച മക്കളെ കാണുവാനായി രാത്രിയില്‍ വീട്ടിലെത്തിയ ശിവദാസന്‍ രാജപ്പനും മറ്റുമായി വഴക്കും ബഹളവും ഉണ്ടാവുകയും ശല്യം സഹിക്കുവാന്‍ കഴിയാതെ വന്നപ്പോള്‍ മര്‍ദ്ദിക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ രാജപ്പന്‍ ശിവദാസനെ വെട്ടുകയായിരുന്നു. എ.എസ്.ഐമാരായ ഷാജു എടത്താടന്‍, ജോഷി, സജി വര്‍ഗ്ഗീസ്, സീനിയര്‍ സിപിഒ തമ്പി,സിപിഒമാരായ സിജു,രന്‍ജിത് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേക്ഷണം.പ്രതിയെ കോടതിയില്‍ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here