മാന്ദാമംഗലം പള്ളി സംഘര്‍ഷം: യാക്കോബായ വിഭാഗം സ്വമേധയാ പിന്മാറി; പള്ളി അടച്ചു പൂട്ടി

0
3
സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ നിന്ന് യാക്കോബായ വിശ്വാസികള്‍ കരഞ്ഞുകൊണ്ട് പുറത്തിറങ്ങുന്നു.

തൃശൂര്‍: മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ നിന്ന് യാക്കോബായ വിഭാഗം സ്വമേധയാ പിന്മാറി. പള്ളിയില്‍ നിന്ന് പിന്മാറണമെന്ന കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഈ നടപടി. വിശ്വാസികള്‍ പിന്മാറിയതോടെ പള്ളി അടച്ചു പൂട്ടി. മാന്ദാമംഗലം സെന്റ് മേരീസ് പളളില്‍ കഴിഞ്ഞ വ്യാഴാഴ്ച്ച അര്‍ധരാത്രിയായിരുന്നു ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വിശ്വാസികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ 120 പേര്‍ക്കെതിരെ ജാമ്യമില്ലാ കേസെടുത്തു. പളളിയില്‍നിന്നു പുറത്തുവന്ന യാക്കോബായ സഭാവിശ്വാസികളും അറസ്റ്റിലായി. തൃശൂര്‍ ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാംപ്രതി.
ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളായ 30 പേരെ അറസ്റ്റ് ചെയ്തു. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.അവകാശത്തര്‍ക്കം നടക്കുന്ന പളളിക്കുമുന്നില്‍ രാത്രിയാണു സംഘര്‍ഷമുണ്ടായത്.
പള്ളിയില്‍ ഇന്നലെ രാവിലെ തുടങ്ങിയ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി രാത്രി 11 മണിയോടെ നടന്ന ഏറ്റുമുട്ടലില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെ 17 പേര്‍ക്കു പരുക്കേറ്റു. 5 വൈദികര്‍ ഉള്‍പ്പെടെ 28 പേരെ അറസ്റ്റ് ചെയ്തിരുന്നു. മാന്ദാമംഗലം സെന്റ് മേരീസ് പള്ളി കവാടത്തില്‍ രണ്ടു ദിവസമായി ഓര്‍ത്തോഡ്ക്‌സ് വിഭാഗം സമരത്തിലായിരുന്നു. യാക്കോബായ വിഭാഗം പള്ളിക്കുള്ളിലും. രാത്രി 11 മണിയോടെ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷം രൂക്ഷമായി. കവാടത്തിലിരുന്ന ഓര്‍ത്തഡോക്‌സ് വിഭാഗം ഗെയ്റ്റ് പൊളിച്ച് പള്ളിക്കുള്ളില്‍ കയറിയെന്നു യാക്കോബായ വിഭാഗം ആരോപിച്ചു. എന്നാല്‍, പള്ളിക്കുള്ളില്‍നിന്ന് കല്ലേറു തുടങ്ങിയപ്പോഴാണ് അകത്തു കയറിയതെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗവും പറയുന്നു. പരസ്പരം കല്ലെറിഞ്ഞതോടെ നിരവധിപ്പേര്‍ക്കു പരുക്കേറ്റു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ 14 പേര്‍ക്കു പരുക്കേറ്റു. സമരത്തിനു നേതൃത്വം കൊടുത്തിരുന്ന ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ മിലിത്തിയോസിനും പരുക്കേറ്റു. കല്ലേറില്‍ പരുക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിലും തൃശൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോടതി ഉത്തരവുണ്ടായിട്ടും സുരക്ഷ നല്‍കാതിരുന്ന പോലീസാണ് ഈ സംഘര്‍ഷത്തിന്റെ ഉത്തരവാദിയെന്ന് യുഹാനോന്‍ മാര്‍ മിലിത്തിയോസ് ആരോപിച്ചു.സംഘര്‍ഷത്തെ തുടര്‍ന്നു സ്ഥലത്ത് എത്തിയ പോലീസ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ അഞ്ചു വൈദികര്‍ ഉള്‍പ്പെടെ 28 പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. പള്ളി പരിസരത്ത് കെട്ടിയ സമരപ്പന്തല്‍ പൊളിച്ചു.
സമരക്കാരുടെ കട്ടിലും കിടക്കയും കസേരകളും പോലീസ് കസ്റ്റഡിയിലെടുത്തു. സെന്റ് മേരീസ് പള്ളിയില്‍ നിലയുറപ്പിച്ച യാക്കോബായ വിശ്വാസികളില്‍ ഭൂരിഭാഗം പേരെയും പോലീസ് പിരിച്ചുവിട്ടു.
തുടര്‍ന്നാണ് വെള്ളിയാഴ്ച പകല്‍ നാലോടെ കള്കടറുമായി ഇരുവിഭാഗങ്ങളും ചര്‍ച്ച നടത്തുകയും. വിശ്വാസികള്‍ നിയമം പാലിക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് യാക്കോബായ വിഭാഗം സ്വമേധയാ പിന്‍മാറിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here