ക്വട്ടേഷന്‍ സംഘത്തലവന്‍ ഭായ് നസീറിന്റെ കൂട്ടാളി പിടിയില്‍

0
8

ആലത്തൂര്‍:ടൗണിലെ മെയിന്‍ റോഡില്‍ സംഗീതജ്വല്ലറി ഉടമ ബാലകൃഷ്ണനെ(67)രാത്രി കടയടച്ച് വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ പോകുമ്പോള്‍ ആക്രമിച്ച് ബാഗ് തട്ടിയെടുത്ത സംഭവത്തിലെ പ്രധാനകണ്ണി കൊച്ചിയിലെ ക്വട്ടേഷന്‍ സംഘത്തലവന്‍ ഭായ് നസീറിന്റെ പ്രധാന കൂട്ടാളി എറണാകുളം ഞാറക്കല്‍ ചക്കാലക്കല്‍ പ്രവീണിനെയാണ് (29)ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
നേരത്തേ ഈ കേസില്‍ മുഖ്യ സൂത്രധാരന്‍ ആലത്തൂര്‍ വാനൂര്‍ വെള്ളക്കുന്നം വീട്ടില്‍ അനൂപ്(28), എറണാകുളം ഞാറക്കല്‍ ചെറുപുള്ളി മരട് പ്രവീണ്‍ (22), വടക്കാഞ്ചേരി സ്വദേശി റിയാസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
മാര്‍ച്ച് 13ന് രാത്രി 8.45 ഓടെ പന്നിക്കോടില്‍ നിന്ന് 150 മീറ്റര്‍ അകലെ കാഞ്ഞിരംകുളമ്പിലെ ഒഴിഞ്ഞ സ്ഥലത്ത് വെച്ച് കാറിലെത്തിയ നാലംഗ മുഖമൂടി സംഘം ബാലകൃഷ്ണനെ ആക്രമിച്ച് ബാഗ് തട്ടിയെടുത്തെന്നാണ് കേസ്.
കടയുടെ താക്കോല്‍ കൂട്ടവും ,തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സൂക്ഷിച്ച പേഴ്‌സ് ഉള്‍പ്പെടെയുള്ള ബാഗാണ് നഷ്ടപ്പെട്ടത്.
സാധാരണ ബാലകൃഷ്ണന്‍ ബസ്സിലാണ് വീട്ടിലേക്ക് പോകുന്നത്. അന്ന് ബസ്സില്ലാത്തതിനാലാണ് ഓട്ടോയില്‍ പോയത്.
കാറിലെത്തിയവര്‍ ഓട്ടോയ്ക്ക് കുറുകെ കാര്‍ നിര്‍ത്തി തടഞ്ഞ് ബാലകൃഷ്ണനെ മര്‍ദ്ദിച്ച് ബാഗ് തട്ടിയെടുത്ത് സ്ഥലം വിടുകയായിരുന്നു.
മൂന്ന് ഗ്രൂപ്പായുള്ള സംഘത്തിലെ അംഗങ്ങള്‍ രണ്ട് കാറിലും ഒരു ബൈക്കിലുമായി സഞ്ചരിച്ചിരുന്നതിനാല്‍ ഇവര്‍ക്ക് പരസ്പരം
പരിചയമില്ലെന്ന് പോലീസ് കണ്ടെത്തിയുന്നു.തൃശൂരിലെ വാടക കാര്‍ െ്രെഡവര്‍,
പാലക്കാട് സംഘത്തിലെ മൂന്ന് പേര്‍, ആലത്തൂരിലെ മറ്റ് രണ്ടു പേര്‍, എറണാകുളത്തെ രണ്ട് പേര്‍ എന്നിവരുണ്ടെന്നാണ് അന്വേഷണത്തില്‍ ലഭിച്ചിട്ടുള്ള വിവരം.
എറണാകുളം ക്വട്ടേഷന്‍ സംഘം ഒരു കാറിലും, പാലക്കാട് സംഘം മറ്റൊരു കാറിലും ഒരു ബൈക്കിലുമായാണ് ഓട്ടോറിക്ഷയെ പിന്തുടര്‍ന്നത്.ചക്കാലക്കല്‍ പ്രവീണ്‍ കൊലപാതക ശ്രമം, കിഡ്‌നാപ്പിംഗ്
ഉള്‍പ്പടെ 20 ഓളം കേസുകളില്‍ പ്രതിയാണ്. ആലത്തൂര്‍ ഡി.വൈ.എസ്.പി വി എ.കൃഷ്ണദാസിന്റെ നിര്‍ദ്ദേശാനുസരണം സി.ഐ കെ.എ എലിസബത്ത്,
എസ് ഐ.പ്രഭാകരന്‍, സീനിയല്‍ സി.പി.ഒ.ഷാജു, സി.പി.ഒമാരായ ഉണ്ണികൃഷ്ണന്‍, പ്രജീഷ്, ഡി.വൈ.എസ്.പി.യുടെ െ്രെകം സ്‌ക്വാഡ് അംഗങ്ങളായ
സൂരജ് ബാബു, കൃഷ്ണദാസ്, സന്ദീപ്, റഹീം മുത്തു, ദിലീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here