ട്രെയിന്‍ യാത്രയ്ക്കിടെ കോള നല്‍കി പെരുവണ്ണാമൂഴി സ്വദേശികളെ കൊള്ളയടിച്ചു

0
6

പേരാമ്പ്ര: മംഗലാപുരത്തു നിന്നു കോഴിക്കോട്ടേക്കു ട്രെയിനില്‍ യാത്ര ചെയ്ത പെരുവണ്ണാമൂഴി സ്വദേശികളായ രണ്ടു പേര്‍ കവര്‍ച്ചക്കിരയായി. മുതുകാട്ടിലെ കൊടക്കനാല്‍ ജോബി (40) പഴുക്കാം കുളം ജയിംസ് എന്ന ഉമ്മച്ചന്‍ (53) എന്നിവരാണു വഞ്ചിതരായത്.
മലയാളിയും പാലക്കാടു സ്വദേശിയുമെന്നു സ്വയം പരിചയപ്പെടുത്തിയ സുരേഷെന്ന യുവാവ് സ്‌നേഹം നടിച്ചു കോളയെന്നു തോന്നുന്ന പാനീയം ഇരുവരെയും കുടിപ്പിച്ചു. അല്‍പ്പ സമയത്തിനകം ഇവര്‍ ഉറക്കത്തിലുമായി. ബുധനാഴ്ച രാത്രി 10.20നു പുറപ്പെട്ട ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിലാണു ഇവര്‍ മംഗലാപുരത്തു നിന്നു കയറിയത്. ഉറങ്ങിയുണര്‍ന്ന ജോബി തിരുപ്പൂരും ഉമ്മച്ചന്‍ ഒലവക്കോട്ടും സ്റ്റേഷനുകളില്‍ ഇറങ്ങി. ജോബി ഉമ്മച്ചനെ തെരഞ്ഞെങ്കിലും കണ്ടെത്തിയില്ല. ഇരുവരുടെയും ബാഗുകളും കാണാനില്ലായിരുന്നു. ഉമ്മച്ചന്‍ കോഴിക്കോട്ടിറങ്ങി നാട്ടിലെത്തിയെന്നു ജോബി കരുതി. ഫോണടക്കമാണു തട്ടിപ്പുകാര്‍ മോഷ്ടിച്ചത്. വിവരം ലഭിക്കാ തായതോടെ വീട്ടുകാര്‍ പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വ്യാപകമായ അന്വേഷണം നടത്തുന്നതിനിടെ ജോബി വ്യാഴാഴ്ച വൈകിട്ടു വീട്ടിലെത്തി. ഉമ്മച്ചന്‍ തിരിച്ചെത്തിയതുമില്ല. നാട്ടുകാരോടൊപ്പം ജോബി അപ്പോള്‍ തന്നെ പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ ധരിപ്പിച്ചു. ഉമ്മച്ചനും നാട്ടിലെ ത്തിയതോടെയാണ് പോലീസ് ഇരുവരെയും വിട്ടയച്ചത്. ജോബി മംഗലാപുരം മൂഡു പത്തിരിയില്‍ റബ്ബര്‍ തോട്ടം പാട്ടത്തിനെടുത്തു ടാപ്പിംഗ് നടത്തി വരികയാണ്. ടാപ്പിംഗിനായി ഉമ്മച്ചനെയും കൊണ്ടു പോയതായിരുന്നു. ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണു ഇരുവരും.

LEAVE A REPLY

Please enter your comment!
Please enter your name here