യുദ്ധം കഴിഞ്ഞു, പോരാട്ടം തുടരുന്നു

0
2

മണ്ഡലം, മകരവിളക്ക് മഹോത്സവങ്ങള്‍ കഴിഞ്ഞു. ശബരിമല നടയടച്ചു. 67 ദിവസം നീണ്ടഈ തീര്‍ത്ഥാടനകാലം ശബരിമല ക്ഷേത്രത്തിന്റെചരിത്രത്തില്‍ ഉണ്ടാകാത്ത അനിഷ്ടമായ സംഭവങ്ങള്‍ക്ക് കേരളം സാക്ഷ്യംവഹിച്ചു. സമാധാനചിത്തരായ തീര്‍ത്ഥാടകരില്‍ ആശങ്കയും ഭയവും ജനിപ്പിക്കുന്ന നിരവധിസംഭവങ്ങള്‍ കഴിഞ്ഞ ഏതാനുംആഴ്ചകളില്‍ ശബരിമലയെച്ചൊല്ലി കടന്നുപോയി.ആചാര മര്യാദകളില്‍ അടിയുറച്ചു വിശ്വസിക്കുന്നവരും പുരോഗമന വാദികള്‍ എന്ന് സ്വയം കരുതുന്നവരും സുപ്രീംകോടതി കഴിഞ്ഞ സെപ്റ്റംര്‍ 28ന്പുറപ്പെടുവിച്ച വിധിയെത്തുടര്‍ന്ന് കേരളത്തില്‍രണ്ടു ചേരിയായി തിരിഞ്ഞു. അവധാനതയോടെകൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്നതാണ് പലതുമെന്ന് ഇപ്പോള്‍ തോന്നുന്നു.

വിശ്വാസത്തിനും ആത്മീയതയ്ക്കും അപ്പുറംശബരിമല തീര്‍ത്ഥാടനം ഒരു രാഷ്ട്രീയ വിവാദവിഷയമായി മാറിയതില്‍ ദുഃഖിക്കുന്നവരുണ്ട്. നമ്മുടെനാട്ടില്‍ ഭക്തി ഒരു രാഷ്ട്രീയ വിഷയമായി മാറിയിട്ട് കാലം കുറച്ചായി. ഒരുപക്ഷേ ഭക്തിയടക്കംഎല്ലാ വിഷയവും രാഷ്ട്രീയമാണെന്ന് ഒരു വിശാലഅര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കാം. എന്നാല്‍ രാഷ്ട്രീയവും കക്ഷിരാഷ്ട്രീയവും രണ്ടായിട്ട് വേര്‍തിരിച്ച്കാണാന്‍ നാടു ഭരിക്കുന്നവര്‍ക്ക് കഴിയണം. ശരിമല ക്ഷേത്രത്തിലെ യുവതീപ്രവേശനത്തെ കുറിച്ച്‌സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഒരു വ്യാഴവട്ടക്കാലം കൊണ്ട് എടുത്ത തീരുമാനമാണ് ഈ വര്‍ഷത്തെ തീര്‍ത്ഥാടന കാലത്തെ സംഘര്‍ഷഭരിതമാക്കിയതിന്റെഅടിസ്ഥാന കാരണം. നിശ്ചിത പ്രായ
പരിധിയില്‍ പെട്ട സ്ത്രീകള്‍ക്ക് സന്നിധാനത്ത്പ്രവേശനം അരുതെന്ന നിലവിലുള്ള ആചാരത്തെഇല്ലാതാക്കിയതാണ് സുപ്രീം കോടതി വിധിയുടെസവിശേഷത. സ്ത്രീസമത്വവാദവും മൗലിക അവകാശങ്ങളും മുറുകെപ്പിടിക്കുന്ന ഒരു ജനാധിപത്യസമൂഹത്തിന് ആ വിധി തീരുമാനത്തെ എതിര്‍ക്കാന്‍ യാതൊരു അവകാശവുമില്ല. എന്നാല്‍ ക്ഷേത്രത്തിലെ പരമ്പരാഗത ആചാര വിശ്വാസങ്ങളെസുപ്രീം കോടതി മാനിച്ചില്ലെന്ന പക്ഷക്കാരായവിശ്വാസി സമൂഹം വമ്പിച്ച പ്രക്ഷോഭവുമായിതെരുവിലിറങ്ങി. അവര്‍ക്ക് പിന്തുണയേകിക്കൊണ്ട്‌രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ തക്കം പാര്‍ത്തിരുന്നുവര്‍ ആവേശപൂര്‍വ്വം രംഗത്തുവരികയുംചെയ്തു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഏകവനിതാ ജഡ്ജി വിധിന്യായത്തില്‍വിയോജനക്കുറിെപ്പഴുതി എന്നത് ആചാരസംരക്ഷകര്‍ക്ക് ഒരു പിടിവള്ളിയായി. എന്നാല്‍ സുപ്രീംകോടതി വിധിനടപ്പാക്കാന്‍ ബാധ്യതയുള്ള കേസിലെ ഒന്നാംകക്ഷിയായ കേരള സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നതില്‍ ഉറച്ചുനിന്നുകൊണ്ട് വിശ്വാസി സമൂഹത്തിന്റെ പ്രക്ഷോഭത്തെ ശക്തിയായി നേരിട്ടു. അങ്ങനെ ഭക്തിസാന്ദ്രമാകേണ്ട സന്നിധാനം പൊലീസും നിരോധനാജ്ഞയും ബലപ്രയോഗവുമായി നിറഞ്ഞു.യഥാര്‍ത്ഥ ഭക്തരില്‍ ദു:ഖവും അമര്‍ഷവും ഉളവാക്കുന്ന സംഭവപരമ്പരകളാണ് കഴിഞ്ഞ 67 ദിവസങ്ങളില്‍ ശബരിമലയിലും പരിസരത്തും ഉണ്ടായത്. കേരളത്തിനകത്തും പുറത്തും ശബരിമലപ്രശ്‌നം പൊള്ളുന്ന ഒരു വിഷയമായി പടര്‍ന്നു. ജനങ്ങളെ രാഷ്ട്രീയമായി ചേരിതിരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിക്കാണും. പക്ഷേ, ശരണമന്ത്രങ്ങള്‍ കൊണ്ട് ഭക്തിസാന്ദ്രമാകേണ്ട മണ്ഡലമകരവിളക്കുകാലം വാശിയുടെയും പോര്‍വിളികളുടെയും യുദ്ധസമാനമായ ശപിക്കപ്പെട്ട കാലമായി മാറി.

ശബരിമലയിലേക്ക് ഭക്തരുടെ വരവ് കുറഞ്ഞു.നടവരവും ഗണ്യമായി താഴ്ന്നു. നിയമവും ആചാരവും തമ്മിലുള്ള സംഘര്‍ഷം അസ്തമിക്കുന്നില്ല.നടയടയ്ക്കുന്നതിന് രണ്ട് ദിവസംമുമ്പ് ആരോടോവാശി തീര്‍ക്കാനെന്ന വിധം 51 യുവതികള്‍ഇക്കൊല്ലം സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന്ഒരു പട്ടിക തയ്യാറാക്കി സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിച്ചു.ശ ബരിമല റിവ്യൂ ഹര്‍ജി പരിഗണിക്കാനിരിക്കെ ഇങ്ങനെയൊരു അതി ുദ്ധികാണിച്ചതിന്റെ ചേതോവികാരം ആര്‍ക്കും മനസ്സിലാകും. പക്ഷേ, ആവേശപൂര്‍വ്വം പേരുവിവരങ്ങള്‍ശേഖരിക്കുന്നതനിടയില്‍ സ്ത്രീകളുടെ പേരുകള്‍പലതും പുരുഷന്മാരുടേതായിരുന്നു എന്നും യുവതികളെന്ന് കരുതിയവര്‍ പലരും വൃദ്ധരായിരുന്നുഎന്നും സര്‍ക്കാര്‍ മറന്നുപോയി. ഇനി ആ പട്ടികയിലെ പേരുവിവരങ്ങള്‍ തിരുത്തി സമര്‍പ്പിക്കുമെന്ന്‌കേട്ടു. ശരിമല പ്രശ്‌നം രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു എന്ന് ആരോപിച്ച സര്‍ക്കാര്‍ തന്നെഏറ്റവുമൊടുവില്‍ ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലായിരുക്കുകയാണ്. സര്‍ക്കാരും രാഷ്ട്രീയം കളിക്കുകയായിരുന്നു എന്ന് സാരം.

അയ്യപ്പസന്നിധി ഭക്തര്‍ക്ക് പരിപാവനമാണ്.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പെട്ട ഭക്തജനങ്ങള്‍ജാതിമതഭേദമെന്യേ അവിടെ എത്താറുണ്ട്. ഒരുക്ഷേത്രസന്നിധി പരിപാവനമായി സൂക്ഷിക്കേണ്ടത് ഭക്തസമൂഹത്തിന്റെ അനിഷേധ്യ ആവശ്യമാണ്. ശബരിമല ക്ഷേത്രത്തെന്റെ ഭരണസാരഥ്യംവഹിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്എല്ലാവിധ രാഷ്ട്രീയ ദാസ്യങ്ങളും വെടിഞ്ഞ് അവരില്‍നിക്ഷിപ്തമായ അധികാരംസ്വതന്ത്രമായിഉപയോഗിക്കുമെങ്കില്‍ ഒരു രാഷ്ട്രീയ യജമാനനുംമേലില്‍ ശബരിമല അയ്യപ്പന്റെ പേരില്‍ മുതലെടുക്കാന്‍ വരില്ല.

LEAVE A REPLY

Please enter your comment!
Please enter your name here