ക്ലാസ് മുറിയിലെ അധ്യാപകന്റെ ഡാന്‍സും കുട്ടികളുടെ കയ്യടിയും, വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

0
11

ചൂരലും കാര്‍ക്കശ്യവുമായി ക്ലാസ് മുറികളില്‍ വാണികുന്ന അധ്യാപകരുടെ കാലം പോയിമറഞ്ഞു. ഇന്ന് കുട്ടികളോടൊപ്പം ആടുകയും പാടുകയും കളിചിരിതമാശകളില്‍ ഒപ്പംചേരുകയും ചെയ്യുന്ന അധ്യാപകരുടെ കാലമാണ്.

ശിശുദിനത്തില്‍ കുട്ടികള്‍ക്ക് നെഹ്റുവിന്റെ ജീവിതം ഓട്ടന്‍തുള്ളലായി അവതരിപ്പിച്ച അധ്യാപിക സോഷ്യല്‍ മീഡിയകളില്‍ വന്‍ തരംഗമായിരുന്നു. ഈ രീതിയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു അധ്യാപകനാണ്. അധ്യാപകനായാല്‍ ഇങ്ങനെ വേണം എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

വിദ്യാര്‍ഥികളോട് സംവദിക്കുന്നതിനിടയില്‍ പാട്ടുപാടുകയും അതിനൊത്ത് ചുവട് വയ്ക്കുകയും ചെയ്യുകയാണ് അധ്യാപകന്‍. താരകപ്പെണ്ണാളേ.. എന്ന ഗാനത്തിനാണ് ഈ അധ്യാപകന്‍ ക്ലാസ് റൂമില്‍ കുട്ടികളെ സാക്ഷിയാക്കി ചുവട് വച്ചത്. സാറിന്റെ ചുവടുകള്‍ കണ്ടതോടെ വിദ്യാര്‍ഥികളും ആവേശത്തിലായി. അവര്‍ ഡെസ്‌ക്കിലടിക്കുകയും ഗാനം ഏറ്റുപാടുകയും ചെയ്യുന്നുണ്ട്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരിക്കുകയാണ്.

സാറുമാരായാൽ ഇങ്ങനെ വേണം 😍 അല്ലാതെ ചിലരെപ്പോലെ മസ്സിലുപിടിച്ചു നിൽക്കുന്ന ടൈപ്പ് ആവരുത് 😂😂

Posted by Smart Pix Media on Sunday, January 20, 2019

LEAVE A REPLY

Please enter your comment!
Please enter your name here