കോള്‍ പടവില്‍ മുഞ്ഞ ബാധ: കര്‍ഷകര്‍ ആശങ്കയില്‍

0
23
കോള്‍ പടവില്‍ഉദ്യോസ്ഥര്‍ സന്ദര്‍ശനം നടത്തുന്നു.

അന്തിക്കാട്: ഗ്രാമപഞ്ചായത്തിലെ വള്ളൂര്‍ത്താഴം കോള്‍ പടവില്‍ മുഞ്ഞ ബുധ പടരുന്നതിനാല്‍ കര്‍ഷകര്‍ ആശങ്കയില്‍. മുഞ്ഞ ബാധയുടെയും, ബാക്ടീരിയയുടെയും തുടക്കം കണ്ടതിനെ തുടര്‍ന്ന് കാര്‍ഷികസര്‍വ്വകലാശാലയും, കൃഷി വകുപ്പും സന്ദര്‍ശനം നടത്തി.16 ഏക്കറോളം വരുന്ന പാടശേഖരത്തിലെ ഒന്നര ഏക്കറോളം സ്ഥലത്താണ് രോഗബാധയുള്ളത്. ബാക്ടീരിയ ബാധയ്‌ക്കെതിരെ പുതിയ ചാണകം 20 ഗ്രാം, സ്യൂഡോ മൊണാസ് 20 ഗ്രാം വീതം ചേര്‍ത്ത് മിശ്രണം ചെയ്ത് നെല്‍ച്ചെടികളില്‍ തളിക്കുക, ബ്ലീച്ചിങ്ങ് ചൗസര്‍ 2 കി.ഗ്രാം ഒരേക്കറിന് എന്ന തോതില്‍ 100 ഗ്രാം വീതം തുണികളില്‍ കിഴികെട്ടി വിതറുക, രൂക്ഷമായ രോഗമുള്ള ഇടങ്ങളില്‍ സ്‌ട്രെപ്‌റ്റോ സൈക്ലിന്‍ സള്‍ഫേറ്റ് 6 ഗ്രാം 25 ലിറ്റര്‍ വെള്ളത്തില്‍ കലക്കി കൊ സൈഡ് 25 ഗ്രാം 25 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ മിശ്രിതം ചേര്‍ത്ത് നെല്‍ചെടികളില്‍ തളിക്കുക, വെള്ളച്ചാലുകളിലും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. മുഞ്ഞ ബാധ കാണുമ്പോള്‍ തയാമെഡോക്‌സം 2 ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേയിംഗ് നടത്തണം അല്ലെങ്കില്‍ ഇമിഡാ ക്ലോപ്രഡ് 3 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേയിംഗ് നടത്തുക. പാടം വറ്റിച്ച ശേഷം വീണ്ടും വെള്ളം കയറ്റിയാല്‍ കീടബാധ കുറയും 6 കിലോ പൊട്ടാഷ് അധികമായി ചേര്‍ത്തു കൊടുക്കുക എന്നീ പ്രതിവിധികളാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here