സ്വര്‍ണം, വാഹനങ്ങള്‍, സിനിമാ ടിക്കറ്റ്, സോപ്പ്, ടൂത്ത്‌പേസ്റ്റ്…സകലതിനും വില ഉയരും; പ്രളയസെസ് രണ്ടു വര്‍ഷത്തേക്ക്

0
18

തിരുവനന്തപുരം: ധനനമന്ത്രി തോമസ് ഐസക്ക് ഇന്ന് പുതിയ ബജറ്റ് അവതരിപ്പിച്ചതോടെ മിക്ക സാധനങ്ങള്‍ക്കും വില കൂടുമെന്ന് ഉറപ്പായി. നവകേരള നിര്‍മ്മാണത്തെ മുന്‍ നിര്‍ത്തി ഒരു വര്‍ഷത്തേക്ക് പ്രതീക്ഷിച്ചിരുന്ന പ്രളയ സെസ് രണ്ടു വര്‍ഷത്തേക്ക് നടപ്പിലാക്കുന്നതോടെ സാധാരണക്കാരന് ജീവിതഭാരമേറുമെന്ന് ഉറപ്പായി. നിത്യോപയോഗത്തിലെ ആഡംബര വസ്തുക്കള്‍ എന്ന രീതിയില്‍ വരുന്ന എല്ലാ കാര്യങ്ങള്‍ക്കും വില കൂടും.

12, 18,28 ശതമാനം ജിഎസ്ടിയുള്ള ഉത്പന്നങ്ങള്‍ക്ക് ഒരു ശതമാനം സെസാണ് പ്രഖ്യാപിച്ചത്. കാല്‍ ശതമാനം സെസ് വന്നതോടെ സ്വര്‍ണ്ണത്തിനും വെള്ളിക്കും വില ഉയരും. ബിയര്‍ വൈന്‍ നികുതി രണ്ട് ശതമാനം കൂടി. 150 കോടി രൂപയാണ് ഇതു വഴി അധികം പ്രതീക്ഷിക്കുന്നത്. സിനിമാ ടിക്കറ്റിനും നിരക്ക് കൂടും . 10 ശതമാനം വിനോദ നികുതി ഈടാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി

ആഡംബര വസ്തുക്കളുടെ വില ഉയരും. ഇലട്രോണിക് ഉത്പന്നങ്ങളുടെ വിലയും കൂടും .

വിലകൂടുന്നവ

സോപ്പ്
ടൂത്ത് പേസ്റ്റ്
ശീതള പാനീയങ്ങള്‍
ചോക് ലേറ്റ്
കാറുകള്‍
ഇരുചക്ര വാഹനങ്ങള്‍
മൊബൈല്‍ ഫോണ്‍
കമ്പ്യൂട്ടര്‍
ഏസി
ഫ്രിഡ്ജ്
പാക്കറ്റ് ഭക്ഷണം
വാഷിംഗ് മെഷീന്‍
പെയിന്റ്

പ്രളയാനന്തരം വീടു നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നവര്‍ക്കും കെട്ടിട നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ബജറ്റ് തിരിച്ചടിയാകും. കെട്ടിട നിര്‍മ്മാണ സാമഗ്രികളില്‍ സിമെന്റ്, ഗ്രാനൈറ്റ്, മാര്‍ബിള്‍, സെറാമിക് ടൈല്‍, പ്ളൈവുഡ് പെയ്ന്റ് എന്നിവയ്ക്കും വില കൂടും. വിനോദ നികുതി 10 ശതമാനം പിരിച്ചെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതിനാല്‍ സിനിമാടിക്കറ്റിനും വില കൂടും.

വീടുകള്‍ക്ക് ആഡംബര നികുതി പുതുക്കിയതോടെ 3000 മുതല്‍ 5000 ചതുരശ്രീ അടിവരെ 4000 രൂപയും 5000 മുതല്‍ 7000 ചതുരശ്ര അടി വരെയുള്ള വീടുകള്‍ക്ക് 6000 രൂപ 7500 മുതല്‍ 10,000 ചതുരശ്ര അടിവരെയുള്ളവയ്ക്ക് 8000 രൂപയും അതിന് മുകളിലുള്ളതിന് പതിനായിരം രൂപയും നികുതി നല്‍കണം. 20 മുതല്‍ 50,000 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് സേവന നികുതി ആറ് ശതമാനമാക്കി.

അതേസമയം ഇലക്ട്രിക്ക് ഓട്ടോകള്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ അഞ്ചു വര്‍ഷത്തേക്ക് 50 ശതമാനം നികുതിയില്‍ ഇളവ് കിട്ടും. മറ്റു ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് 25 ശതമാനം കുറവ് വരും. റവന്യൂ വകുപ്പിലെ അപേക്ഷകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും അഞ്ചു രൂപയുടെ സ്റ്റാമ്പ് ഒട്ടിക്കണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here