നെട്ടുകാല്‍ തേരി തുറന്ന ജയില്‍ പരിസരത്ത് വെടിയൊച്ച; നാടന്‍ തോക്കും വെടിമരുന്നും കണ്ടെത്തി

0
47
നെട്ടുകാല്‍ തേരി തുറന്ന ജയില്‍ പരിസരത്തു നിന്നും കണ്ടെടുത്ത നാടന്‍ തോക്കും ഈയവും മരുന്നുകളും

നെട്ടുകാല്‍തേരി: നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പില്‍ വന്യമ്യഗവേട്ട സംഘം. ജയിലില്‍ കടന്ന നാലംഗ സംഘം രക്ഷപ്പെട്ടു. തോക്കും തിരയും കണ്ടെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലെ ബംഗ്ലാവ് കുന്നില്‍ ( മാത്തന്‍കോട് ) ഭാഗത്ത് ഒരു വെടിയൊച്ച കേള്‍ക്കുന്നതും ടോര്‍ച്ചിന്റെ വെളിച്ചം കാണുകയും ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ട ജയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലിലാണ് വേട്ടസംഘം തമ്പടിക്കുന്നതായി കണ്ടത്. നാലുപേര്‍ അടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നതെന്ന് ജയില്‍ ജീവനക്കാര്‍ പറയുന്നു. ഇവരെ കണ്ടതോടെ നാലുപേരും ഓടി രക്ഷപ്പെട്ടു. ജയില്‍ വളപ്പിനു പുറത്തു കടന്ന ഇവര്‍ ഓടിയൊളിക്കുകയും ചെയ്തു. തുടര്‍ന്ന നടന്ന തിരച്ചിലിലാണ് നാടന്‍തോക്കും വെടിമരുന്നും കണ്ടെടുത്തത്. തിരകള്‍, സേര്‍ച്ച് ലൈറ്റ് , ഒരു മൊബൈല്‍ എന്നിവയും ഉപേക്ഷിച്ചാണ് സംഘം ഓടി രക്ഷപ്പെട്ടത്. രാത്രികാല നിരീക്ഷണം നടത്തുന്ന ജയില്‍ ഉദ്യോഗസ്ഥര്‍ ജയില്‍ വളപ്പില്‍ രാത്രിയില്‍ കടന്നതിനെ സംബന്ധിച്ച് ജയില്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ടെടുത്ത തോക്കും തിരകളും മറ്റും പോലീസിന് കൈമാറി. വനത്തിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍. മാനുകളും കാട്ടുപന്നികളും വിശാലമായ ജയില്‍ വളപ്പില്‍ എത്താറുണ്ട്. ജയിലിലെ ക്യഷി നശിപ്പിക്കുന്നതും ഇവരാണ്. ഇവരെ വേട്ടയാടാനാണ് വേട്ടക്കാര്‍ ജയിലേയ്ക്ക് വരുന്നത്. തുറന്ന ജയില്‍ ആയതിനാല്‍ മതിയായ വേലികെട്ടുകളോ മതിലോ ഇല്ല. മാത്രമല്ല വേട്ടക്കാര്‍ ചില രഹസ്യ ഊടുവഴികളിലുടെ ജയിലില്‍ കടക്കാറുമുണ്ട്. ഇവരാകാം വേട്ട നടത്താന്‍ എത്തിയതെന്ന് സംശയമുണ്ട്. കഴിഞ്ഞ കുറെ നാളുകളായി ഇവിടം കേന്ദ്രമാക്കി വേട്ടക്കാര്‍ തമ്പടിക്കുന്നുവെന്ന വിവരം ജയില്‍ അധിക്യതര്‍ക്കും വനം വകുപ്പിനും ചിലര്‍ കൈമാറിയിരുന്നു. എന്നാല്‍ അവരെ കണ്ടെത്താന്‍ നടപടി ഉണ്ടായില്ല. വെടിയാച്ച കേട്ടതിനാലാണ് ജയില്‍ വകുപ്പ് ജീവനക്കാര്‍ അറിയുന്നതുപോലും. ഒരു വര്‍ഷം മുന്‍പ് കാട്ടുപന്നികളെ ഇവിടെ നിന്നും വേട്ടയാടി കൊണ്ടു പോയതും വിവാദമായിരുന്നു. വനം വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here