വയല്‍ക്കിളികള്‍ പിന്‍മാറില്ല, നടക്കുന്നത് വ്യാജപ്രചാരണം: സുരേഷ് കീഴാറ്റൂര്‍

0
9

തളിപ്പറമ്പ്: കീഴാറ്റൂര്‍ ബൈപാസിനെതിരായ പ്രത്യക്ഷസമരത്തില്‍ നിന്ന് വയല്‍ക്കിളികള്‍ പിന്മാറുന്നതായി സിപിഎം വ്യാജപ്രചാരണം നടത്തുന്നതായി വയല്‍ക്കിളികള്‍.
ചിലരുടെ വെറും മോഹങ്ങള്‍ക്ക് നിമിഷങ്ങളുടെ ആയുസ് മാത്രമേ ഉള്ളൂവെന്ന് വയല്‍ക്കിളി സമരനായകന്‍ സുരേഷ് കീഴാറ്റൂര്‍. വയല്‍ക്കിളികള്‍ സമരം അവസാനിപ്പിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നടപടികള്‍ അതിന്റെ വഴിക്ക് നടക്കുമ്പോള്‍ അതിനെതിരെയുള്ള പോരാട്ടത്തില്‍ തങ്ങള്‍ മുന്നില്‍ തന്നെയുണ്ടെന്നും സുരേഷ് പ്രതികരിച്ചു. ത്രീഡി വിജ്ഞാപനം പുറത്തിറങ്ങിയതോടെ സര്‍ക്കാരാണ് ഭൂമിയുടെ അധികാരികള്‍. ഭൂരേഖകളുടെ പരിശോധനയാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇതിനായി രേഖയുടെ പകര്‍പ്പും നികുതി രസീതും നല്‍കേണ്ടതില്ലെന്ന് വയല്‍ക്കിളികള്‍ തീരുമാനിച്ചിട്ടില്ല. രേഖകള്‍ നല്‍കിയില്ലെങ്കിലും ഭൂമിക്ക് അനുവദിച്ച തുക കോടതിയില്‍ കെട്ടിവച്ച് നിര്‍മ ാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാമെന്നതുകൊണ്ട് പലരും രേഖകള്‍ നല്‍കിയെന്നതുകൊണ്ട് വയല്‍ കിളികള്‍ സമരത്തില്‍ നിന്ന് പിന്‍മാറിയെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. താനും തന്റെ കുടുംബക്കാരും ഇത്തരത്തില്‍ രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സുരേഷ് പറഞ്ഞു. വയല്‍ സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും ആര്‍ക്ക് മുന്നിലും ആശയവും ആദര്‍ശവും പണയം വയ്ക്കില്ലെന്നും സുരേഷ് വ്യക്തമാക്കി.
വയല്‍ക്കിളി സമരത്തെ അപഹസിക്കാനാണ് സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ സമരത്തില്‍ നിന്ന് പിന്‍മാറിയെന്ന് പ്രചരിപ്പിക്കുന്നതെന്നും സമരം തുടരുമെന്നും ഐക്യദാര്‍ഢ്യം സമിതി ചെയര്‍മാന്‍ ഡോ. സുരേന്ദ്രനാഥ് പറഞ്ഞു.സമരരംഗത്തുള്ള വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ അമ്മയടക്കമുളള ഭൂരിഭാഗം പേരും ഭൂമി വിട്ടു നല്‍കുന്നതിനായുള്ള രേഖകള്‍ കൈമാറിയതായാണ് പ്രചരണം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here