കുടത്തില്‍ തല കുടുങ്ങിയ നായയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

0
24

വെഞ്ഞാറമൂട്: കുടത്തില്‍ തല കുടുങ്ങിയ നായയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി.വെഞ്ഞാറമൂട് രോഹിണിയില്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലെ നായയുടെ തലയാണ് സ്റ്റില്‍ കുടത്തില്‍ കുടുങ്ങിപ്പോയത്.പുറത്തെടുക്കന്‍ വീട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് നായയെ വെഞ്ഞാറമൂട് ഫയര്‍ഫോഴ്‌സ് ഓഫീസില്‍ എത്തിച്ചു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കുടം അറുത്ത് മാറ്റി നായയെ രക്ഷിക്കുകയായിരുന്നു. അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.ആര്‍.അനില്‍കുമാര്‍, ലീഡിംഗ് ഫയര്‍മാര്‍ രാജേന്ദ്രന്‍ നായര്‍, ഫയര്‍മാന്‍മാരായ അജീഷ് കുമാര്‍, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് നായയെ രക്ഷപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here