മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു

0
10

കുറ്റ്യാടി: തൊട്ടില്‍ പാലം റോഡില്‍ മാര്‍ ബില്‍ കടയിലെ ജീവനക്കാരനായ വയനാട് മുത്തങ്ങ സ്വദേശി ചന്ദ്രന്‍ മൈക്കര (32) മൊബൈല്‍ ഫോണ്‍ പൊട്ടിതെറിച്ച് ഇടത് കാല്‍ തുടയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു.കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം. ഇദ്ദേഹം ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റില്‍ നിന്നും ചൂട് അനുഭവപെടുകയും പുകഉയരുകയും നിമിഷങ്ങള്‍ക്കകം ഫോണ്‍ പൊട്ടി തെറിക്കുകയുമായിരുന്നു. തുടന്ന് ഇടത് കാല്‍ തുടയ്ക്ക് ശക്തമായി പൊള്ളലേല്‍ക്കുകയായിരുന്നു. ഏകദേശം പതിനഞ്ചായിരം രൂപയോളം വിലവരുന്നതായി പറയുന്ന തകര്‍ന്ന മൊബൈല്‍ ഫോണ്‍ സ്വദേശമായ വയനാട്ടിലെ ബത്തേരിയില്‍നിന്നും ഒരു മാസത്തിന്ന് മുന്‍പാണ് ഇദ്ദേഹം വാങ്ങിയത്.സംഭവത്തേ തുടര്‍ന്ന്കുറ്റ്യാടി പോലീസില്‍ പരാതി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here