കോഴിക്കോട്: ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ പോലീസ് കുറ്റപ ത്രം സമർപ്പിച്ചു. കുന്ദമംഗലം കോടതിയിലാണ് പൊലീസ് കുറ്റപത്രം നൽകിയത്.

സംഭവത്തിൽ രണ്ടു ഡോക്ടർമാരും രണ്ടു നഴ്സുമാ രും പ്രതികളാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ആകെ 750 പേജുള്ള കുറ്റപത്രത്തിൽ കേസിൽ 60 സാക്ഷികളാണുള്ളത്.

കേസിലെ പ്രതികളായ മഞ്ചേരി മെഡിക്കൽ കോള ജിലെ ഡോ. സി.കെ. രമേശൻ, കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. എം. ഷഹന, കോഴിക്കോട് മെഡിക്കൽ കോളജിലെ സ്റ്റാഫ് നേഴ്സുമാരായ മഞ്ജു, രഹന എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ കഴിഞ്ഞ ദിവ സം അനുമതി നൽകിയിരുന്നു. ഇവരെ പ്രതി ചേർ ത്ത് പോലീസ് നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നുതന്നെയെന്നും മെഡിക്കൽ ബോർഡിന്റെ വാദം ശരിയല്ലെന്നും അന്വേഷണത്തിൽ വ്യക്തമായെന്ന് അസിസ്റ്റന്റ്റ് കമ്മീഷണർ അറിയിച്ചു. രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണി തെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹർഷിന പ്രതികരിച്ചു. നഷ്ടപരിഹാരം കൂടി ലഭിക്കുന്നതോടെ മാത്രമേ നീതി പൂർണമാകൂ എന്നും അവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here