പരിഹാരം കാണാമെന്ന് റെയില്‍വേ; 38 ദിവസം നീണ്ട ബച്ചാവോ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ സമരം പിന്‍വലിച്ചു

0
8

ഉപ്പള: പരാതികള്‍ക്ക് പരിഹാരം കാണാമെന്ന റെയില്‍വേ അധികൃതര്‍ ഉറപ്പ് നല്‍കിയതിനെതുടര്‍ന്ന് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്റെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന ബച്ചാവോ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ സമരം പിന്‍വലിച്ചു.
അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന ഉപ്പള റെയില്‍വേ സ്റ്റേഷന്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ പുതുവത്സര ദിനത്തിലാരംഭിച്ച സമരം 38 ദിവസം നീണ്ടുനിന്നു.
സമരം ഔദ്യോഗികമായി പിന്‍വലിക്കുന്ന ചടങ്ങ് കഴിഞ്ഞ ദിവസം ഉപ്പളയില്‍ നടന്നു. ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കൂക്കള്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സമര സമിതി ചെയര്‍മാന്‍ കെ എഫ് ഇഖ്ബാല്‍ ഉപ്പള അധ്യക്ഷത വഹിച്ചു.
ഗാന്ധിയന്‍ ഗുരുവപ്പ, മഞ്ചേശ്വരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിബി തോമസ്, ലത്വീഫ് ഉപ്പള, മഹ് മൂദ് കൈക്കമ്പ, കോസ്മോസ് ഹമീദ്, കൊട്ടാരം അബൂബക്കര്‍, ബദ്‌റുദ്ദീന്‍ എന്നിവരെ ആദരിച്ചു.
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്‍ ജില്ലാ പ്രസിഡന്റ് കെ ബി മുഹമ്മദ് കുഞ്ഞി, ജമീല അഹ്മദ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ്, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ശാഹുല്‍ ഹമീദ്, വൈസ് പ്രസിഡന്റ് ജമീല സിദ്ദീഖ്, അഡ്വ. ബാലകൃഷ്ണ ഷെട്ടി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബഹ്‌റൈന്‍ മുഹമ്മദ്, പൈവളിഗെ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുഹറ, ബി.വി രാജന്‍, അബ്ബാസ് ഓണന്ത, ഹരീഷ്ചന്ദ്ര, സി സത്യന്‍, അലി മാസ്റ്റര്‍, സാദിഖ് ചെറുഗോളി, ഹനീഫ് റൈന്‍ബോ, ഗോള്‍ഡന്‍ മൂസകുഞ്ഞി, ഗിരീഷ് പൊതുവാള്‍, ജബ്ബാര്‍ പള്ളം, മുഹമ്മദ് ഉപ്പള ഗേറ്റ്, ഉഷ, അബു തമാം, രാഘവ ചേരാല്‍, മജീദ് പച്ചമ്പള, ഹമീദ് കോസ്മോസ് പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here