ആര്യങ്കോട് ഗ്രാമപഞ്ചായത്തിന് സ്വരാജ് ട്രോഫിയും 5 ലക്ഷം രൂപ അവാര്‍ഡും

0
51

നിഷാന്ത് വെള്ളറട
വെള്ളറട: ആര്യങ്കോട് ഗ്രാമപഞ്ചായത്ത് സംസ്ഥാന പഞ്ചായത്ത് ദിനാഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും 5 ലക്ഷം രൂപ അവാര്‍ഡിനും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ നൂതന പരിപാടികള്‍ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡ് എന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ അനിലും സെക്രട്ടറി എസ്.ഒ. ഷാജികുമാറും പറഞ്ഞു.കേരളത്തിലെ സേവാഗ്രാം ഗ്രാമകേന്ദ്രങ്ങള്‍ സമ്പൂര്‍ണ്ണമായി നടപ്പിലാക്കിയ ആദ്യപഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് 2015-ല്‍ ആര്യങ്കോട് ഗ്രാമപഞ്ചായത്തിന് ലഭിച്ചിരുന്നു. വാര്‍ഡ് കേന്ദ്രങ്ങളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ സുതാര്യമായി നടപ്പിലാക്കുതിനും, വാര്‍ഡിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചകള്‍ നടത്തി ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുതിനും കഴിഞ്ഞിരുന്നു.വാര്‍ഡ് മെമ്പര്‍ ചെയര്‍മാനും, സന്നദ്ധ പ്രവര്‍ത്തകര്‍ കണ്‍വീനറുമായി പ്രവര്‍ത്തിക്കുന്ന 25 അംഗ വാര്‍ഡ് വികസന സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തൃശൂര്‍ ആസ്ഥാനമായ കിലയുടെ ഉപകാരവും പഞ്ചായത്തിന് ലഭിച്ചിരുന്നു. 2017-18-ല്‍ ജനകീയാസൂത്രണ പദ്ധതി 100 ശതമാനം ചെലവഴിക്കുകയും, നികുതി പിരിവ് 98 ശതമാനം പിരിച്ചെടുക്കുകയും ചെയ്തു. പാലിയേറ്റീവ് കെയര്‍, ബഡ്സ് സ്‌കൂള്‍, പകല്‍വീട് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്നുവരുന്നു. നിര്‍ഭയ സെന്റര്‍, പരാതി പരിഹാര സെല്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രയോജനകരമാണ്.ഭരണ സമിതി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഒറ്റകെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. ഭരണ സമിതിയും ജീവനക്കാരും കൂട്ടായി പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരമാണ് ഈ അവാര്‍ഡ് എന്നും, ഈ അവാര്‍ഡ് അര്യങ്കോട് ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായും പ്രസിഡന്റ് കെ അനിലും, സെക്രട്ടറി എസ്. ഒ. ഷാജികുമാറും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here