പൊന്മുടി തൂക്കുപാലത്തിന്റെ അറ്റകുറ്റ പണികള്‍ ആരംഭിച്ചു

0
8

പൊന്മുടി : വിനോദ സഞ്ചാരികളുടെ ഇഷ്ടടകേന്ദ്രമായ പൊന്മുടി തൂക്കപാലത്തിന്റെ അറ്റകുറ്റപണികള്‍ ആരംഭിച്ചു. കാലപ്പഴക്കത്താല്‍ ശോചനീയാവസ്ഥയിലായ പാലം അറ്റകുറ്റപണി ചെയ്ത് സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നാണ് പി ഡബ്ല്യൂ ഡിയുടെ നേതൃത്വത്തില്‍ പാലം അറ്റകുറ്റ പണി നടത്തി ഗതാഗതയോഗ്യമാക്കുന്നത്.ആയിരത്തി തൊള്ളായിരത്തി അമ്പത് കാലഘട്ടത്തില്‍ പണികഴിപ്പിച്ച പാലമാണ് പൊന്‍മുടി തൂക്കുപാലം. പന്നിയാര്‍ പുഴയ്ക്ക് കുറുകേ പൊന്മുടി അണക്കെട്ടിന്റെ താഴ്വശത്തായി തൂക്കുപാലം നിര്‍മ്മിക്കുന്നത്. പ്രകൃതി മനോഹാരിതയ്ക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന പാലം ഹൈറേഞ്ചിലേയ്ക്ക് എത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ദിവസ്സേന ട്രക്കിംഗ് വാനഹങ്ങളിലടക്കം നിരവധി വിനോദ സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുന്നതും. എന്നാല്‍ ചെറിയ വാഹഹനങ്ങള്‍ക്ക് മാത്രമാണ് ഇതുവഴി പാലത്തിലൂടെ കടന്നുപോകുന്നതിന് കഴിയുന്നത്. ഇത് കണക്കിലെടുത്ത് മന്ത്രി എം എം മണിയുടെ ഇടപെടലില്‍ ഇവിടെ പുതിയ പാലം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഹൈറേഞ്ചിന്റെ കുടിയേറ്റകാലത്തോളം പഴക്കമുള്ള പാലം സംരക്ഷിച്ചുകൊണ്ട് സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇതേ തുടര്‍ന്നാണ് നിലവില്‍ സഞ്ചാരികള്‍ക്കായി പാലം സംരക്ഷിച്ച് നിലനിര്‍ത്തുന്നതിന് വേണ്ടി അറ്റകുറ്റ പണികള്‍ നടത്തുന്നത്.
പി ഡ ബ്ല്യൂ ഡി ഫണ്ട് ആറ് ലക്ഷം രൂപാ മുടക്കിയാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്. നിലവില്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
അതുകൊണ്ട് തന്നെ ഒരു മാസത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് പാലം തുറന്ന് നല്‍കുന്നതിനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. ഇതോടൊപ്പം പുതിയ പാലം കൂടി നിര്‍മ്മിക്കുന്നതോടെ പ്രദേശത്തിന്റെ ടൂറിസം സാധ്യതകൂടുതല്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here