മീന്‍ പിടിക്കുന്നതിനിടെയുവാവ് ഷോക്കേറ്റ് മരിച്ചു; സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍

0
16

കോട്ടയം: മീന്‍ പിടിക്കുന്നതിനായി ഇലക്ട്രിക് വയര്‍ വെള്ളത്തിലിടുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. ചാത്തന്‍തറ കൊല്ലുമുള കുമ്പളന്താനം വീട്ടില്‍ സനു (35) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
എരുമേലി പൊലീസ് ഇവ രെ ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ടൗണിലെ കെട്ടിടത്തില്‍ മോട്ടോര്‍ നന്നാക്കുന്ന തിനിടയില്‍ ഷോക്കേറ്റ് മരിച്ചെന്നാണ് സുഹൃത്തുക്കള്‍ പൊ ലീസിനോട് പറഞ്ഞിരുന്നത്.പുഴയോടു ചേര്‍ന്നാണ് ഈ കെട്ടിടം. സിനുവിന്റെ വീട്ടുകാരും ഇത് വിശ്വസിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌കരിക്കുകയും ചെയ്തു.
എന്നാല്‍ നാട്ടുകാരില്‍ ചില ര്‍ ജില്ലാ പൊലീസ് ചീഫ് ഹരിശങ്കറിന് നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്ന് എരുമേലി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടായത്. ഇതോടെയാണ് മീന്‍ പിടിക്കാന്‍ ഇട്ടവയറില്‍ നിന്നാണ് സിനുവിന് ഷോക്കേറ്റതെന്ന് കണ്ടെത്തിയത്.
പുഴയുടെ സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലെ സ്വിച്ച് ബോര്‍ഡില്‍ നിന്നാണ് ഇവര്‍ വയര്‍ വെള്ള ത്തിലേക്ക് ഇട്ടത്. വയറിംഗ് നന്നാക്കുന്നതിനിടെയാണ് അപകടം. സംഭവിച്ചതെന്നാ ണ്. കൂടെയുണ്ടായിരുന്ന സു ഹൃത്തുക്കള്‍ പറഞ്ഞത്. എന്നാല്‍ ആരെയും മോട്ടോര്‍ നന്നാക്കാന്‍ നിയോഗിച്ചിട്ടില്ലെന്നും താന്‍ സ്ഥലത്തില്ലായിരുന്നവെന്നും കെട്ടിട ഉടമ പൊലീസിനോട് പറഞ്ഞു.
അസ്വഭാവികമരണത്തിന് കേസെടുത്ത പൊലീസ് മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്തു. കൂടാതെ വൈദ്യുതി മോഷണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് സി.ഐ ടി.ഡി.സുനില്‍ കുമാര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here