പാതിരാത്രി വീട് തകര്‍ന്നു; ഒന്നര വയസുകാരന്‍ ഉള്‍പ്പെടെ അത്ഭുതകരമായി രക്ഷപ്പെട്ടു

0
34

വെഞ്ഞാറമൂട്: പാതിരാത്രി വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു, ഒന്നര വയസുകാരന്‍ ഉള്‍പ്പടെയുള്ള വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.പാറയ്ക്കല്‍ മുണ്ടയ്ക്കല്‍വാരം മൊട്ടറക്കുന്ന്‌വീട്ടില്‍ പാച്ചി(90)യുടെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്.കാലപ്പഴക്കംകാരണം വീടിന്റെ ഓടുമേഞ്ഞ മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു.ഈ സമയം വീട്ടില്‍ പാച്ചിയെ കൂടാതെ മകള്‍ ശാന്ത,ചെറുമകന്‍ രതീഷ്,ഭാര്യ രോഹിണി ഇവരുടെ മക്കളായ വൃന്ദ(5)രോഹിത്(ഒന്നര)എന്നിവരും ഉണ്ടായിരുന്നു.ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു വീഴുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here