50കോടിയുടെ വിരട്ടല്‍ ഏറ്റു; സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യ ചിത്രവുമായി മോഹന്‍ലാല്‍ വീണ്ടും

0
7

തിരുവനന്തപുരം: 50കോടിയുടെ വിരട്ടല്‍ ഏറ്റു,മോഹന്‍ലാല്‍ അഭിനയിച്ച സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പരസ്യചിത്രം വീണ്ടും ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. നേരത്തേ മോഹന്‍ലാല്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന രംഗത്തില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് പരസ്യം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഖാദി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ് താരത്തിന് നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സ്ഥാപനം പരസ്യം പിന്‍വലിക്കുകയും ചെയ്തു.ഒരു ഫോണ്‍കോളിലൂടെ തീര്‍ക്കാന്‍ സാധിക്കുമായിരുന്ന പ്രശ്‌നം പൊതുജനമധ്യത്തില്‍ എത്തിച്ച് തന്നെ അപമാനിക്കുകയായിരുന്നു എന്ന് കാണിച്ച് മോഹന്‍ലാല്‍ രംഗത്തെത്തുകയായിരുന്നു. മാനനഷ്ടത്തിന് 50കോടിരൂപയാണ് മോഹന്‍ലാല്‍ നിയമപരമായി ആവശ്യപ്പെട്ടത്. എന്നാല്‍ ഇതോട് കൂടി ‘പണിപാളി’ എന്ന് മനസിലാക്കിയ ശോഭന ജോര്‍ജ് ഖാദി ബോര്‍ഡ് വിറ്റാല്‍ തന്നെ 50കോടി കിട്ടാന്‍ പോകുന്നില്ലെന്ന് പ്രസ്താവനയും ഇറക്കിയിരുന്നു. മോഹന്‍ലാല്‍ എന്ത് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നോക്കട്ടെ എന്നായിരുന്നു ശോഭന ജോര്‍ജിന്റെ പ്രതികരണം

LEAVE A REPLY

Please enter your comment!
Please enter your name here