പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് ഇന്നു തുടക്കം; തിരുവനന്തപുരത്തും വൈക്കത്തും ഉദ്ഘാടനങ്ങള്‍; അപേക്ഷകരുടെ തിരക്ക് തുടരുന്നു

0
7

കൊച്ചി: കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം കോടി രൂപ ലഭിക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് ഇന്ന് തുടക്കം കുറിക്കും .പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം രാവിലെ വൈക്കത്ത് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. പദ്ധതിക്ക് കേരളത്തില്‍ തുടക്കമിട്ട് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കര്‍ഷകരുമായി സംവദിക്കും. തിരുവനന്തപുരം ശ്രീകാര്യത്തെ ഐസിഎആറിലാണ് കേന്ദ്ര സര്‍ക്കാര്‍ പരിപാടി.

പദ്ധതിയുടെ ക്രെഡിറ്റ് നേടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നെന്നാണ് ബി ജെ പി, ആരോപണം. പദ്ധതിയുടെ പേര് പി എം കിസാന്‍ സമ്മാന്‍ പദ്ധതി എന്നു ചുരുക്കിയെന്നും നരേന്ദ്ര മോദിയുടെ ചിത്രം പ്രചരണ സാമഗ്രികളില്‍ നിന്ന് ഒഴിവാക്കിയെന്നും ബി ജെ പി ആരോപിക്കുന്നു. അഞ്ചേക്കറില്‍ താഴെ ഭൂമിയുള്ളവര്‍ക്കാണ് ആറായിരം രൂപ വീതം ലഭിക്കുക.

അതേസമയം, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലേക്ക് സംസ്ഥാനത്ത് നിന്ന് ഇതുവരെ അപേക്ഷിച്ചത് 12 ലക്ഷം പേര്‍. അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും സംസ്ഥാനത്തെ കൃഷി ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ എത്തുന്നവരുടെ തിരക്കിന് കുറവില്ല

അഞ്ച് ഏക്കര്‍ വരെ കൃഷിഭൂമിയുള്ളവര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ നല്‍കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനമാണ് കൃഷി ഭവനുകളിലെ ഈ ക്യൂവിന് പിന്നില്‍. നാലാം ക്ലാസ് ജീവനക്കാരല്ലാത്ത വിരമിച്ചവരും ജോലി ചെയ്യുന്നവരുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആദായ നികുതി അടയ്ക്കുന്നവര്‍, പ്രൊഫണല്‍ ജോലിയുള്ളവര്‍, ഭരണഘടന സ്ഥാപനങ്ങളിലെ അംഗങ്ങള്‍ എന്നിവര്‍ ഒഴികെയുള്ളവര്‍ക്കെല്ലാം കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ആനുകൂല്യം ലഭിക്കും

റേഷന്‍ കാര്‍ഡ്, തിരിച്ചറിയില്‍ രേഖ, ബാങ്ക് പാസ് ബുക്ക്, വില്ലേജ് ഓഫീസില്‍ നികുതി അടച്ച രശീതി എന്നിവയുടെ കോപ്പി സഹിതമാണ് പദ്ധതിയ്ക്കായി അപേക്ഷിക്കേണ്ടത്. അപേക്ഷകരുടെ തിരക്ക് കൂടിയതോടെ ഓരോ കൃഷിഭവനുകളിലും നാലും അഞ്ചും താത്കാലിക ജീവനക്കാരെ നിയമിച്ചാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.

ആറായിരം രൂപ മൂന്ന് ഗഡുക്കളായി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് മാത്രമാണ് പണം ലഭിക്കുക. ആദ്യ ഗഡു ലഭിക്കാന്‍ മാര്‍ച്ച് 31ന് മുമ്പ് അപേക്ഷിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here