ചൊവ്വാഴ്ച നിര്‍മ്മാണ ബന്ദ്, സംസ്ഥാനത്ത് നിര്‍മ്മാണ മേഖല സ്തംഭിക്കും

0
1

പാലാ: സംസ്ഥാനത്തെ നിര്‍ മ്മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവ ശ്യപ്പെട്ട് നിര്‍മ്മാണമേഖലയിലെ 17 സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഇന്ന് നിര്‍ മ്മാണ ബന്ദ് നടത്തുമെന്ന് ലെന്‍സ് ഫെഡ് (ലൈസന്‍ സ്ഡ് എന്‍ഞ്ചിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍) സംസ്ഥാന സെക്രട്ടറി സനില്‍കുമാര്‍ പി.എം. വാര്‍ത്ത സമ്മേളന ത്തില്‍ അറിയിച്ചു.
നിര്‍മ്മാണവസ്തുക്കളുടെ വില ഏകീകരിയ്ക്കുവാന്‍ ഗവണ്‍ മെന്റ് ഇടപെടുക. നിര്‍മ്മാണ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കു വാന്‍ ഗവണ്‍മെന്റ് നടപ ടികള്‍ സ്വീകരിയ്ക്കുക എ ന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഇന്ന് നിര്‍മ്മാണ ബന്ദ് നട ത്തുന്നത്.
നോട്ട് നിരോധനവും ജി. എസ്.ടി.പോലുള്ള സാമ്പ ത്തിക പരിഷ്‌കാരങ്ങളെയും അതിജീവിച്ച നിര്‍മ്മാണ മേഖലയില്‍ സിമന്റ് മറ്റ് അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുടെ വില വര്‍ദ്ധ നവും കൃത്രിമ ലഭ്യതക്കുറ വും കാരണം ഈ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയിരി ക്കുക യാണെന്നും സംഘടന ഭാരവാഹികള്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here