കോടിമത പാലത്തിനു സമീപം കാര്‍ മറിഞ്ഞ് നാലു പേര്‍ക്ക് പരിക്ക്

0
3
കോടിമത പാലത്തിനു സമീപം മറിഞ്ഞ സ്വിഫ്റ്റ് കാര്‍

കോട്ടയം: കോടിമത പാല ത്തിനു സമീപം കാര്‍ മറിഞ്ഞ് നാലു പേര്‍ക്ക് പരിക്കേറ്റു. പാലത്തിന്റെ തെക്ക് ഇടതു വശത്തെ പൈപ്പ് തകര്‍ത്ത് ആറ്റുതീരത്തേക്ക് ഇടിച്ചു കയറിയ നിലയിലാണ് കാര്‍ കിടക്കുന്നത്. ആരുടെയും നില ഗുരുതരമല്ല. പുലര്‍ച്ചെ 4ന് തിരുവനന്ത പുരത്ത് ബന്ധുവിന്റെ വിവാ ഹത്തില്‍ പങ്കെടുത്ത ശേഷം തിരികെ വരികയായിരുന്ന തൃശൂര്‍ വടക്കാഞ്ചേരിയിലുള്ള കുടുംബം സഞ്ചരിച്ച സ്വിഫ് റ്റ്കാറാണ് അപകടത്തില്‍ പ്പെട്ടത്.
ഇരുപതടി ആഴത്തിലേയ്ക്ക് കാര്‍ മറിഞ്ഞെങ്കിലും, യാത്ര ക്കാര്‍ പരിക്കേല്‍ക്കാതെ അ ത്ഭുതകരമായി രക്ഷപെട്ടു. അപകട വിവരം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും പോ ലീസും ചേര്‍ന്നാണ് പരിക്കേ റ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
കാര്‍ ഡ്രൈവര്‍ വടക്കാ ഞ്ചേരി തിരുമത്ര തൈക്കാടന്‍ ഹൗസ് ചാക്കോ ജെയ്സണ്‍ (33), തൃശൂര്‍ വേലൂര്‍ ചീര മ്മേല്‍ പൗലോസ് ലിയോ(18) എന്നിവരെ നിസാര പരിക്കു കളോടെ ജനറല്‍ ആശുപ ത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. തൃശൂര്‍ വടക്കാഞ്ചേരി ചിര മ്ബന്‍ ഹൗസില്‍ തോമസ് (45), പ്രിന്‍സ് (23) ലൂസി (56), റിന്‍സി (32), എബിന്‍ (11) , ആന്‍ലിയ (12) എന്നിവരെ മെഡിക്കല്‍ കോളേജ് ആശു പത്രിയില്‍ പ്രവേശിപ്പിച്ചി രിക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here