അഭിനന്ദനെ ഉടന്‍ മോചിപ്പിക്കണമെന്നും വിലപേശലിന് തയാറല്ലെന്നും ഇന്ത്യ

0
13

ന്യുഡല്‍ഹി: പാകിസ്താന്റെ പിടിയില്‍ കഴിയുന്ന വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഉടന്‍ മോചിപ്പിക്കണമെന്ന് ഇന്ത്യ. അഭിനന്ദനെ വച്ച് ഒരു വിലപേശലിന് ഇന്ത്യ തയ്യാറല്ല. ഇന്ത്യയ്ക്കു മേല്‍ കാണ്ഡഹാര്‍ മാതൃകയില്‍ സമ്മര്‍ദ്ദം കൊണ്ടുവരാമെന്നാണ് പാകിസ്താന്‍ കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റി. വിങ് കമാന്‍ഡറോട് മനുഷ്യപരമായി പെരുമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വ്യക്തമാക്കി.

അതിനിടെ, വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാന്റെ മോചനം പരിഗണിക്കാമെന്ന് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി പറഞ്ഞതായി പാകിസ്താന്‍ ജിയോ ന്യുസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘര്‍ഷം ലഘൂകരിക്കുകയാണെങ്കില്‍ അദ്ദേഹത്തെ വിട്ടയക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ വൈമാനികന്‍ മനഃപൂര്‍വ്വം അതിര്‍ത്തി ലംഘിച്ചുവെന്ന പാകിസ്താന്റെ നിലപാട് പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.

വിമാനം തകര്‍ന്നപ്പോള്‍ സ്വഭാവികമായും സംഭവിച്ചുപോയതാണെന്നും മനഃപൂര്‍വ്വമായ കടന്നുകയറ്റമല്ലെന്നും ഇന്ത്യ വ്യക്തമാക്കി. വൈമാനികനെ യുദ്ധകുറ്റക്കാരനായാണ് പിടിച്ചിരിക്കുന്നത്. അന്താരാഷ്ട്ര കരാറുകള്‍ പാലിച്ച് അദ്ദേഹത്തെ വിട്ടയക്കുകയാണ് വേണ്ടത്. അദ്ദേഹത്തെ കാണുന്നതിന് ഇന്ത്യന്‍ പ്രതിനിധി പാകിസ്താന്റെ അനുമതി തേടിയിട്ടുമില്ല. എത്രയും മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ച് വിട്ടയക്കുകയാണ് വേണ്ടത്. പാകിസ്താന്‍ പുറത്തുവിടുന്ന വീഡിയോ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷമൊഴിവാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഇമ്രാന്‍ ഖാന്‍ ഫോണില്‍ സംസാരിക്കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here