തലശ്ശേരിയില്‍ ബിജെപി ഓഫീസിനു സമീപം ആളൊഴിഞ്ഞ പറമ്പില്‍ പൈപ്പ് ബോംബ് പൊട്ടി മൂന്ന് പേര്‍ക്ക് പരിക്ക്

0
7

തലശ്ശേരി: നഗരത്തിലെ ജൂബിലി റോഡിലെ ബി.ജെ.പി മണ്ഡലം കമ്മറ്റി ഓഫീസിന് എതിര്‍വശത്തെ ഗ്രൗണ്ടില്‍ ഉണ്ടായ പൈപ്പ് ബോംബ് സ്ഥോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.കോഴിക്കോട് കുറ്റ്യാടി കടയങ്ങാട് കരിക്കുളത്തില്‍ പ്രവീണ്‍ (33), കുറ്റ്യാടി വേളം പുളുക്കൂല്‍ താഴെ പുളിയില്‍കണ്ടി റഫീഖ് (34 ), കൊല്ലം പള്ളിമുക്കിലെ ഷക്കീര്‍ (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ദേഹമാസകലം പരിക്കേറ്റ മൂന്ന് പേരെയും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രവീണിന്റെ മൂക്കിന്റെ ഒരു ഭാഗം അറ്റുപോയി.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. പൂജദ്രവ്യങ്ങള്‍ ശേഖരിച്ച് കടകളില്‍ വില്‍പ്പന നടത്തുന്ന മൂവരും അരയാല്‍ മൊട്ട് ശേഖരിക്കുന്നതിനിടെ അവിടെ ഉണ്ടായിരുന്ന ചെറിയ കല്ലുകള്‍ മാറ്റി കൂട്ടിയിട്ട കല്ലുകള്‍ക്ക് മീതെ ഇട്ടപ്പോഴാണ് വന്‍ ശബ്ദത്തോടെ സ്‌ഫോടനം നടന്നത്.നഗരമധ്യത്തില്‍ പട്ടാപകല്‍ ഉണ്ടായ സ്‌ഫോടനം വ്യാപാരികളെയും നഗരത്തിലെത്തിയവരെയും പരിഭ്രാന്തിയിലാഴ്ത്തി. വിവരമറിഞ്ഞ് പോലിസ് സ്ഥലത്ത് എത്തി. പരിക്കേറ്റവരെ എ.എന്‍ ഷംസീര്‍ എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ സി.കെ രമേശന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ നജിമഹാഷിം, നഗരസഭ പ്രതിപക്ഷ നേതാവ് സാജിത ടീച്ചര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

സ്‌ഫോടനത്തിന്റെ ശബ്ദത്തിന്റെ ആഘാതത്തില്‍ തെറിച്ചു വീണ ഇവര്‍ക്ക് പിന്നീടുള്ള കാര്യങ്ങളൊന്നും ഓര്‍മ്മയിലില്ല. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൈപ്പില്‍ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പോലീസ് നിഗമനം. പ്രവീണിന്റെ മൂക്കിന്റെ ഭാഗം അറ്റുപോയ നിലയിലാണ്, കഴുത്തിനും ,കൈ , കാലുകള്‍ക്കും , മറ്റ് രണ്ടുപേര്‍ക്കും കൈക്കും കാലിനും ഗുരുതര പരിക്കുകളുണ്ട്. പിന്നീട് സാരമായി പരിക്കേറ്റ മൂന്നു പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും വളരെ ഗുരുതരമായ പരുക്കായതുകൊണ്ടു തന്നെ വിധഗ്ദ ചികിത്സ ഇവര്‍ക്കായി നല്‍കുമെന്നും പരിക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം അഡ്വ എ എന്‍ ഷംസീര്‍ എം എല്‍ എ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആശലേ . നഗരസഭ ചെയര്‍മാന്‍ സി കെ രമേശന്‍, വൈ ചെയര്‍പേഴ്സണ്‍ നജ്മ ഹാഷിം, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവരും ആശുപത്രിയില്‍ എത്തി പരേക്കറ്റവരെ സന്ദര്‍ശിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്ത് കണ്ണൂരില്‍ നിന്നും എത്തിയ ബോംബ് സ്‌ക്വാഡ് എസ്‌ഐ കെ. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here