എണ്ണ കച്ചവടത്തിന്റെ മറവില്‍ മദ്യക്കടത്ത്; 117 ലിറ്റര്‍ വ്യാജ മദ്യവുമായി 3 പേര്‍ അറസ്റ്റില്‍

0
5
117 ലിറ്റര്‍ വ്യാജ മദ്യവുമായി എക്‌സൈസിന്റെ പിടിയിലായ മൂവര്‍ സംഘം

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. കെ സജികുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഓച്ചിറ ക്ലാപ്പന ഭാഗത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ 117 ലിറ്റര്‍ വ്യാജമദ്യവും കടത്തിക്കൊണ്ടുവരാന്‍ ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാറും ഉള്‍പ്പെടെ മൂന്നുപേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ക്ലാപ്പന വടക്ക് കാരൂല്‍വീട്ടില്‍ രവിയുടെ മകന്‍ സുരേഷ് (29 )ക്ലാപ്പന തെക്ക് എം .സി ഭവനത്തില്‍ മോഹനന്‍ മകന്‍ മുകേഷ് (34) പുതുപ്പള്ളി പ്രയാര്‍ വടക്ക് കളിയ്ക്കല്‍ വീട്ടില്‍ താഹയുടെ മകന്‍ ഷാനവാസ് (28 )എന്നിവരെയാണ് കരുനാഗപ്പള്ളി എക്‌സൈസ് അറസ്റ്റ് ചെയ്തത്. കായംകുളം ,ഓച്ചിറ കേന്ദ്രീകരിച്ച് വ്യാജമദ്യ വിതരണക്കാര്‍ സജീവമാകുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഈ പ്രദേശങ്ങള്‍ എക്‌സൈസ് ഷാഡോ ടീമിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു പ്രദേശത്തെ ക്ഷേത്ര ഉത്സവങ്ങളോട് അനുബന്ധിച്ചുള്ള വിപണി ലക്ഷ്യമാക്കി കേരള ബിവറേജസ് കോര്‍പ്പറേഷന്‍ വിതരണംചെയ്യുന്ന വിദേശമദ്യത്തിന്റെ വിലയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന പോണ്ടിച്ചേരി നിര്‍മിത വിദേശമദ്യം കാറില്‍ കടത്തിക്കൊണ്ടുവന്ന് വില്പന നടത്തുകയായിരുന്നു. ഈ സംഘം പോണ്ടിച്ചേരി, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളില്‍ മാത്രം വില്പനയ്ക്കായി അനുവാദമുള്ള 212 കുപ്പി വിദേശമദ്യമാണ് ഇതെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കേസിലെ ഒന്നാം പ്രതിയായ സുരേഷ് കൊലപാതകക്കേസിലെ പ്രതി കൂടിയാണ് ലോറി ഡ്രൈവര്‍ കൂടിയായ ഇയാള്‍ പോണ്ടിച്ചേരി, മാഹി എന്നീ സ്ഥലങ്ങളില്‍ സ്ഥിരമായി ഓട്ടം പോകാറുണ്ട് ഇയാളാണ് സംഘത്തിന്റെ നേതാവ് മൂന്നാം പ്രതിയായ ഷാനവാസിന്റെ എണ്ണ വ്യാപാരത്തിന്റെ മറവിലായിരുന്നു മദ്യക്കടത്ത് വാഹനപരിശോധനയില്‍ മൂന്ന്‌കെയ്‌സ് മദ്യവുമായി പിടികൂടിയ പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് കാറിന്റെ ഉടമകൂടിയായ ഷാനവാസിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബാക്കി മദ്യം കണ്ടെടുത്തത് സംഘത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടതായി സൂചന ലഭിച്ചിട്ടുള്ളതായും വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. കെ സജികുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. മധുസൂദനന്‍ പിള്ള ,അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. സനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എ.എല്‍ വിജിലാല്‍, എക്‌സൈസ് ഇന്റ്‌ലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍മാരായ ഷീഹാബ്, ദിലീപ്, ചന്ദ്രന്‍പിള്ള, വിപിന്‍, എക്‌സൈസ് ഓഫീസര്‍മാരായ എസ്.സന്തോഷ്, അനില്‍കുമാര്‍, കിഷേര്‍, കെ.സുധീര്‍ ബാബു, പി.എം മന്‍സൂര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here