അംഗന്‍വാടിയിലെ മൂത്രപ്പുരയില്‍ഒളിക്യാമറ; പിടിച്ചെടുത്ത ഉപകരണം ജനപ്രതിനിധി തിരികെ കൊണ്ടുപോയതായി പരാതി

0
11

പത്തനാപുരം: അംഗന്‍വാടിയിലെ മൂത്രപ്പുരയില്‍ ഒളിക്യാമറ വച്ചതായി ആശങ്ക. മുപ്പത്തഞ്ചിലേറെ അദ്ധ്യാപികമാരുടെ മേഖലാ യോഗം നടന്ന കൊട്ടാരക്കര താലൂക്കിലെ കിഴക്കന്‍ മേഖലയിലെ ഒരു അംഗന്‍വാടിയിലാണ് സംഭവം. രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള യോഗമാണ് നടന്നത്.ഒരു അദ്ധ്യാപികയാണ് ചൂലിനടിയില്‍ ഒളിപ്പിച്ചിരുന്ന വൈഫൈ മോഡം കണ്ടത്. മോഡവുമായി പുറത്തിറങ്ങിയ അദ്ധ്യാപിക വിവരം ബന്ധപ്പെട്ടവരെ അറിയിച്ചു. കൊട്ടാരക്കര പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ എത്തി മോഡം കൊണ്ടുപോയി. എന്നാല്‍, ജനപ്രതിനിധിയായ ഒരു നേതാവിന്റെ നേതൃത്വത്തില്‍ ഒരു സംഘം എത്തി മോഡം തിരികെ വാങ്ങിക്കൊണ്ടുപോയതായി ആക്ഷേപം ഉയര്‍ന്നു. യോഗം നടക്കവേ മൂത്രപ്പുരയില്‍ ഒരു യുവാവിനെ കണ്ടതായി അദ്ധ്യാപികമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മോഡം പ്രവര്‍ത്തന സജ്ജമായ നിലയിലാണ് കിട്ടിയത്. എന്നാല്‍ ഒളി ക്യാമറ കണ്ടെത്താന്‍ കഴിഞ്ഞില്ല. മൂത്രപ്പുരയുടെ മറ്റൊരു വശത്ത് ഒളിക്യാമറ വച്ചശേഷം മോഡം വഴി ദ്യശ്യങ്ങള്‍ തത്സമയം സാമൂഹ്യവിരുദ്ധര്‍ വീക്ഷിച്ചിരുന്നതായി സംശയിക്കുന്നു. ദ്യശ്യങ്ങള്‍ പകര്‍ത്തിയവര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് റൂറല്‍ എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്‌

LEAVE A REPLY

Please enter your comment!
Please enter your name here