ചിതറ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയം ഇല്ലെന്ന് ബഷീറിന്റെ സഹോദരി; കപ്പ വില്‍പനയെച്ചൊല്ലിയുള്ള തര്‍ക്കം

0
16

കൊല്ലം: ചിതറ കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്ന് മരിച്ച ബഷീറിന്റെ ബന്ധുക്കള്‍. കപ്പ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്ക് കാരണം. കൊലപാതകത്തിന് രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് സഹോദരി അഫ്താബിവി പറഞ്ഞു. കപ്പ എനിക്ക് തരില്ലേ എന്ന് ചോദിച്ചാണ് ആക്രമിച്ചതെന്നും ഇവര്‍ പറയുന്നു. ഇരുവര്‍ക്കും മുന്‍ വൈരാഗ്യമില്ലെന്ന് ബന്ധു റജീനയും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ രാഷ്ട്രീയ കൊലപാതകമെന്നാണ് സിപിഎം ആരോപിക്കുന്നത്. ഒമ്പത് കുത്തുകളാണ് ബഷീറിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. കൊല നടത്തിയ ഷാജഹാന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനാണെന്നും സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും സിപിഎം ആരോപിക്കുന്നു. ഷാജഹാന്‍ പ്രദേശത്തെ പ്രധാന ഗുണ്ടയാണെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം. എന്നാല്‍, ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്ന വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസും പറയുന്നത്.ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here