എസ് ഐ യെ പേനകൊണ്ട് കുത്തിപരിക്കേല്‍പിച്ച ആള്‍ പിടിയില്‍

0
5

പുന്തുറ: എസ്.ഐയെ പേനകൊണ്ട് കുത്തിപ്പരിക്കേല്‍പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ പൊലീസ് സാഹസികമായി പിടികൂടി. സ്ത്രീയെ മര്‍ദിച്ച സംഭവം അന്വേഷിക്കാനെത്തിയ ഗ്രേഡ് എസ്.ഐയെ പേനകൊണ്ട് കുത്തിപ്പരിക്കേല്‍പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ചിറയിന്‍കീഴ് -അഴൂര്‍ മുട്ടപ്പലം കല്ലുവിള വീട്ടില്‍ ലിജിനെ (26) ആണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. ഗ്രേഡ് എസ്.ഐ നോര്‍ബര്‍ട്ടിനാണ് (49) തലക്ക് പരിക്കേറ്റത്. തടയാനെത്തിയ പൊലീസുകാരന്‍ വിനോദിനും മര്‍ദനമേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ചികിത്സ നല്‍കിയശേഷം വൈകീട്ടോടെ വിട്ടയച്ചു.ലിജിന്‍ മരപ്പാലത്തിലുള്ള ഇയാളുടെ അമ്മയുടെ സഹോദരിയുടെ വീടിനടുത്തുള്ള സ്ത്രീയുടെ നാലര വയസ്സുള്ള പേരക്കുട്ടിയെ അടിച്ചതാണ് പ്രശ്നത്തിന് കാരണം. ഇത് ചോദിക്കാനെത്തിയ സ്ത്രീയും ലിജിനും തമ്മില്‍ വാക്കുതര്‍ക്കമായി. ഇതിനിടെ ലിജിന്‍ സ്ത്രീയെ തള്ളിയിട്ടശേഷം മര്‍ദിച്ചു. തുടര്‍ന്ന്, സ്ത്രീ പൂന്തുറ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.ഈ പരാതി അന്വേഷിക്കാനാണ് എസ്.ഐ നോര്‍ബര്‍ട്ടും സംഘവും മരപ്പാലത്തിനടുത്തെത്തിയത്. പൊലീസ് ഇയാളെ പിടികൂടിയതോടെ ഇയാള്‍ അക്രമാസക്തനാകുകയും കൈയിലുണ്ടായിരുന്ന പേനയെടുത്ത് എസ്.ഐയെ കുത്തുകയും കണ്ണില്‍ മഷിയൊഴിക്കുകയും ചെയ്തു. തടയാനെത്തിയപ്പോഴാണ് വിനോദിന് മര്‍ദനമേറ്റത്. തുടര്‍ന്ന് എസ്.ഐമാരായ സജിന്‍ ലൂയീസ്, വിനോദ്കുമാര്‍ എന്നിവരെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here