ശാന്തിഗിരി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

0
47

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമത്തിലെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വേദിയില്‍വച്ച് തെരഞ്ഞെടുക്കപ്പെട്ട ആയിരം പേര്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍്കും. കേരള സര്‍ക്കാരുമായി കൈകോര്‍ത്തുകൊണ്ട് കേരള പുനസൃഷ്ടിയില്‍ ശാന്തിഗിരിയും പങ്കാളിയാകും. വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന യോഗത്തില്‍ സി ദിവാകരന്‍എംഎല്‍എ അധ്യക്ഷനായിരിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും.ഡോ.എ സമ്പത്ത് എം പി വിശിഷ്ഠാതിഥിയാകും. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, കോലിയക്കോട് കൃഷ്ണന്‍നായര്‍, അഡ്വക്കേറ്റ് എം എ വാഹിദ്, നെയ്യാറ്റിന്‍കര സനല്‍, ചലച്ചിത്ര സംവിധായകരായ ശ്രീകുമാര്‍ മേനോന്‍,കെ പി ചന്ദ്രന്‍,കരമന ജയന്‍,നേണുഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് വജ്രജൂബിലി ആഘോഷം നടത്തുന്നത്. ആശ്രമത്തിലെ നിലവിലുള്ള അന്നദാനം കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. ആദിവാസി കുടുംബങ്ങളെ സഹായിക്കുന്ന പദ്ധതികള്‍, പാവപ്പെട്ടവര്‍ക്ക് കെ ആര്‍ നാരായണന്‍ എന്‍ഡോവ്‌മെന്റ്, പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടി മംഗല്യശ്രീ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കും. ജൂബിലിയോടനുബന്ധിച്ച് വിവിധ മേഖലകളില്‍ മികവുതെളിയിച്ച വ്യക്തികള്‍ക്ക് നല്‍കുന്ന ‘പ്രണമപത്മം’ പുരസ്‌കാരം മാര്‍ച്ച് 25ന് നല്‍കും.ആലപ്പുഴയില്‍ ചന്ദിരൂരുളള ഗുരുവിന്റെ ജന്മഗൃഹം ദേശീയ തീര്‍ത്ഥാടമ കേന്ദ്രനാക്കുന്നതിന് പ്രനര്‍ത്തനങ്ങല്‍ ആരംഭിക്കും.ശ്രീലങ്ങയില്‍ ആശ്രമത്തിന്റെ ശിലാസ്ഥാപനം നടക്കും.സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി,സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാനതപസ്വി,സബീര്‍ തിരുമല,എസ് സേതുനാഥ് വി ബി നന്ദകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here