കര്‍ഷകര്‍ക്ക് ആശ്വാസം; വായ്പകളില്‍ ഒരു വര്‍ഷത്തേക്ക് സര്‍ഫാസി ഇല്ല, ജപ്തി നിര്‍ത്തും

0
10

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പ്രളയത്തെത്തുടര്‍ന്ന് വിളകള്‍ നശിച്ച് ദുരിതത്തിലായ കര്‍ഷകര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ നടപടി. അടുത്ത ഒരു വര്‍ഷത്തേയ്ക്ക് കാര്‍ഷിക, കാര്‍ഷികേതര വായ്പകളില്‍ ജപ്തി നടപടികള്‍ പാടില്ലെന്ന് ബാങ്കേഴ്‌സ് സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ബാങ്കേഴ്‌സ് സമിതി ഇക്കാര്യം അംഗീകരിച്ചതായി കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ അറിയിച്ചു.

അടുത്ത ഒരു വര്‍ഷത്തേക്ക് കര്‍ഷകരുടെ കാര്‍ഷിക, കാര്‍ഷികേതര വായ്പകളില്‍ സര്‍ഫാസി നിയമം ചുമത്തില്ല. ഇതിനായി റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതി വാങ്ങാനും തീരുമാനമായി.

വാണിജ്യബാങ്കുകളെ കടാശ്വാസ കമ്മീഷന്‍ പരിധിയില്‍ കൊണ്ടുവരണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പരിഗണിക്കാമെന്നും ബാങ്കേഴ്‌സ് സമിതി വ്യക്തമാക്കി. നാളെ ഇടുക്കിയില്‍ കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ജില്ലാതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ മന്ത്രി പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here