പൊന്നാനിയിലെ ഇടതു സ്ഥാനാര്‍ത്ഥി; അന്‍വറിനെ മത്സരിപ്പിക്കാന്‍ സെക്രട്ടറിയേറ്റില്‍ ധാരണ; പ്രഖ്യാപനം ഇന്ന്

0
9

തിരുവനന്തപുരം: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പൊന്നാന്നി ലോക്സഭാ മണ്ഡലത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എയെ മത്സരിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണ. താനൂര്‍ എം.എല്‍.എ. വി. അബ്ദുറഹിമാന്‍, സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, വ്യവസായ പ്രമുഖന്‍ ഗഫൂര്‍ പി. ലില്ലീസ് തുടങ്ങിയവരുടെ പേരുകള്‍ പരിഗണിച്ച ശേഷമാണ് അവസാനം പി.വി അന്‍വറിന് തന്നെ നറുക്ക് വീണിരിക്കുന്നത്.

നേരത്തെതന്നെ അന്‍വറിന്റെ പേര് പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും അന്‍വറിന്റെ പേരിലുള്ള വിവാദങ്ങള്‍ കാരണം തീരുമാനം പുനഃപരിശോധിക്കുകയായിരുന്നു.
നിലവില്‍ നിലമ്പൂര്‍ എം.എല്‍.എയാണ് പി.വി അന്‍വര്‍. ഭൂമി കയ്യേറ്റം ഉള്‍പ്പടെയുള്ള നിരവധി വിവാദങ്ങള്‍ അന്‍വറിന്റെ പേരില്‍ ഉയര്‍ന്നിരുന്നു. നേരത്തെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. അന്‍വര്‍ മത്സരിക്കുന്നതോടെ ഇടതു മുന്നണിയില്‍ ആറ് എം.എല്‍.എമാര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാവും. അതേസമയം, അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സി.പി.ഐ ഉള്‍പ്പടെയുള്ള ഘടകകക്ഷികള്‍ക്ക് അതൃപ്തി ഉള്ളതായും റിപ്പോര്‍ട്ടുണ്ട്.
ഇതോടെ ഇടത് മുന്നണിയുടെ 20 സ്ഥാനാര്‍ത്ഥികളുടെയും കാര്യത്തില്‍ തീരുമാനമായി. സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here