കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു

0
3

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. കുറഞ്ഞത് അഞ്ചുവര്‍ഷം ജോലിചെയ്തവര്‍ക്കും കണ്ടക്ടര്‍ ലൈസന്‍സ് ഉള്ളവര്‍ക്കും ലീവ് വേക്കന്‍സിയില്‍ ജോലി നല്‍കാമെന്ന ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.

കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടതിനെതുടര്‍ന്ന് കഴിഞ്ഞ അമ്പതുദിവസങ്ങളിലേറെയായി സെക്രട്ടേറിയറ്റിന് മുന്നില്‍ താത്കാലിക ജീവനക്കാര്‍ സമരം നടത്തിവരികയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here