ജലീല്‍ തോക്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്;വെടിയേറ്റ മാവോവാദിക്കുള്ള തിരച്ചില്‍ അയല്‍ സംസ്ഥാനങ്ങളിലേക്കും

0
9

ഉസ്മാന്‍ അഞ്ചുകുന്ന്

കല്‍പ്പറ്റ: മാവോവാദി വേട്ടക്കിടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റയാള്‍ക്കുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി വെടിയേറ്റ നിലയനുസരിച്ച് ഒന്നുകില്‍ ജീവന്‍ നഷ്ടപ്പെട്ടോ അല്ലെങ്കില്‍ അതീവ ഗുരുതരാവസ്ഥയിലോ ആയേക്കാമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ഇയാള്‍ക്കായി ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ കോയമ്പത്തൂര്‍ ബാംഗ്ലൂര്‍, മൈസൂര്‍, തുടങ്ങിയ ഭാഗങ്ങളിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വെടിയേറ്റ സ്ഥലത്ത് ചിതറിയ രക്തം മണം പിടിച്ചോടിയ പോലീസ് നായ ആദ്യം റിസോര്‍ട്ടിന്റെ പുറക് വശത്തെ തോട്ടത്തിലേക്കും പിന്നീട് പ്രദേശത്ത് പണി നടക്കുന്ന ഒരു കെട്ടിടത്തിലേക്കു മാണ് ഓടി കയറിയത് പിന്നീട് ഓടിയിറങ്ങി ദേശീയപാതയിലെത്തിയാണ് നിന്നത് ഇതില്‍ നിന്നും വെടിയേറ്റയാളെ റോഡില്‍ നിന്നും വാഹനത്തില്‍ കയറ്റി കൊണ്ടുപോയതായി അനുമാനിക്കുന്നുണ്ട്.

ജലീലിന്റെ കൂട്ടാളിയുടെ പരിക്ക് ഗുരുതരമാവാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്.ഇയാളാണ് പോലീസിന് നേരെ പലതവണ വെടിവെച്ചതെന്നും പോലീസ് പറയുന്നുണ്ട്. ഇതിനിടെ റിസോര്‍ട്ടില്‍ നിന്നും ജലീല്‍ തോക്കെടുക്കുന്നതിന്റെയും പുറത്തേക്ക് പോകുന്നതിന്റെയും ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു.ജലീലാണ് ആദ്യം വെടിയുതിര്‍ത്തതെന്ന് വരുത്തി തീര്‍ക്കാനാണ് ഇത് പുറത്തുവിട്ടതെന്നാണ് അനുമാനം. പോലിസ് എത്തിയതറിഞ്ഞാവാം തോക്കെടുത്തത് ഇങ്ങിനെ പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ജലീലിന് വെടിയേറ്റത് ജലീല്‍ തിരിച്ചു വെടിയുതിര്‍ത്തതിന്റെ ലക്ഷണങ്ങളൊന്നും തന്നെ കാണാനില്ല.

ഓപ്പറേഷന്‍ അനാകോണ്ടയുടെ ഭാഗമായി മാവോയിസ്റ്റ്റ്റ് സാന്നിധ്യമുള്ള ഭാഗങ്ങളിലൊക്കെ തണ്ടര്‍ബോള്‍ട്ടടക്കമുള്ള വന്‍ പോലീസ് സംഘം ഉള്‍ക്കാടുകളിലേക്കടക്കം ഇറങ്ങി ചെന്ന് പരിശോധന ശക്തമാക്കുകയാണ്. സുഗന്ധഗിരി ,അംബ, കളളാടി വനമേഖലകളിലായിരുന്നു ജലീലടക്കുള്ള മാവോവാദികള്‍ തമ്പടിച്ചിരുന്നത്.ഇവര്‍ റിസോര്‍ട്ടിലെത്തിയപ്പോള്‍ പത്തുപേര്‍ക്കുള്ള ഭക്ഷണമാണ് ആവശ്യപ്പെട്ടിരുന്നത് ഇതില്‍ തന്നെ ജലീലടക്കമുള്ള സംഘത്തില്‍ പത്തുപേരുണ്ടെന്നത് വ്യക്തമാണ്. ഇതെ പോലെ പശ്ചിമഘട്ട സോണില്‍ ഒട്ടേറെ ദളങ്ങളുണ്ട് ഇതിലൊക്കെ പത്തും പതിനഞ്ചും പേരടങ്ങുന്ന സംഘങ്ങളുണ്ട്.

നേരത്തെ സുഗന്ഗിരി മേഖലകളിലെ വീടുകളിലെത്തി ഭക്ഷണം ആവശ്യപ്പെടുക എന്നതായിരുന്നു ഇവരുടെ രീതി എന്നാല്‍ ഈ ഭാഗത്ത് പോലീസ് തണ്ടര്‍ബോള്‍ട്ട് പട്രോളിംഗ് ശക്തമായതോടെയാണ് സംഘം സുഗന്ധഗിരി കുന്നുകള്‍ കടന്ന് ലക്കിടളയിലേക്കെത്തിയത്.
ഏതു തരത്തിലുളള തിരിച്ചടിയും പോലീസ് പ്രതീക്ഷിക്കുന്നുണ്ട് അതുകൊണ്ട് ജില്ലയിലെങ്ങും അതീവ ജാഗ്രതയിലാണ് പോലീസ് ഉത്തരമേഖലാ ഐ ജി ബല്‍റാം കുമാര്‍ ഉപധ്യായയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘമാണ് ജില്ലയില്‍ ഓപ്പറേഷന്‍ അനാകോണ്ടാണ് നേതൃത്യം നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here