റോഡരികില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആള്‍ക്കൂട്ടകൊലപാതകമെന്ന് പൊലീസ്; നാലുപേര്‍ കസ്റ്റഡിയില്‍

0
3

കൊച്ചി: കൊച്ചിയില്‍ റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആള്‍ക്കൂട്ട കൊലപാതകമെന്ന് പൊലീസ്. അനാശാസ്യം ആരോപിച്ച് നാട്ടുകാര്‍ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നതായി സൂചനയുണ്ട്. സംഭവത്തില്‍ 13 പേര്‍ക്കെതിരെ കേസെടുത്തു. നാലു പേര്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്.

അനാശാസ്യം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നേരത്തെ ആന്തരിക രക്തസ്രാവം മൂലമാണ് യുവാവിന്റെ മരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ തലയ്ക്കടക്കം മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയിരുന്നു. ആന്തരിക രക്തസ്രാവം മൂലമാണ് യുവാവിന്റെ മരണമെന്ന് പോസ്റ്റുമോര്‍ട്ടത്തിലും സ്ഥിരീകരിച്ചു. തലക്കകത്ത് ഉണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളും കണ്ടെത്തി.

ഇന്നലെ പുലര്‍ച്ചെയാണ് ദുരൂഹ സാഹചര്യത്തില്‍ വൈറ്റില ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ വര്‍ഗീസിന്റെ മൃതദേഹം പാലച്ചുവട് ഭാഗത്ത് റോഡരികില്‍ കണ്ടെത്തിയത്. ജിബിന്റെ സ്‌ക്കൂട്ടറും സമീപത്തുണ്ടായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ അപകടം നടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വാഹന അപകടത്തില്‍ ഉണ്ടാകുന്ന തരത്തിലുള്ള പരുക്കുകളും ജിബിന്റെ ദേഹത്തുണ്ടായിരുന്നില്ല.

വെള്ളിയാഴ്ച രാത്രി വാഴക്കാലയിലുള്ള ഒരു വീട്ടില്‍ ജിബിന്‍ എത്തിയതായും ഇവിടെ വച്ച് ചിലരുമായി വാക്കു തര്‍ക്കവും അടിപിടിയും ഉണ്ടായതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഈ മര്‍ദ്ദനത്തിലുണ്ടായ പരുക്കിനെ തുടര്‍ന്നാകാം ജിബിന്‍ മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിനു ശേഷം പാലച്ചുവട്ടില്‍ കൊണ്ടു വന്നിട്ടതാകാമെന്നും സംശയിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു. പത്തു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.

സംഭവത്തില്‍ 13 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതില്‍ നാല് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ എല്ലാം മൃതദേഹം കിടന്നതിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. മറ്റുള്ളവര്‍ സംസ്ഥാനം വിട്ടതായും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here