രാഹുല്‍ഗാന്ധി ഇന്ന്‌ കേരളത്തില്‍; യുഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിക്കും

0
5

തിരുവനന്തപുരം: യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന് രാഹുല്‍ ഗാന്ധി ഇന്ന്‌
കേരളത്തിലെത്തുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.14ന് രാവിലെ 10ന് തൃശൂര്‍ തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ ഫിഷര്‍മെന്‍ പാര്‍ലമെന്റില്‍ സംബന്ധിക്കും. തുടര്‍ന്ന് പുല്‍വാമയില്‍ വീരമൃത്യുവരിച്ച വയനാട് സ്വദേശിയായ സൈനികന്‍് വസന്തകുമാറിന്റെയും പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കും.വൈകീട്ട് മൂന്നിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മലബാര്‍ ജില്ലകളുടെ ജനമഹാറാലിയെ രാഹുല്‍ഗാന്ധി അഭിസംബോധന ചെയ്യും. എ.കെ. ആന്റണി, എ.ഐ.സി.സി ജനറല്‍ സെക്രട്ടിമാരായ മുകുള്‍ വാസ്‌നിക്, ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാലല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here