കുമളിയില്‍ വ്യാപാരിക്കുനേരെ വധശ്രമം : വ്യാപാരികള്‍ കടകളടച്ചു പ്രതിഷേധിച്ചു

0
7

കുമളി : കുമളിയില്‍ വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിച്ചു. കുമളി ഗോഡ്സി ഹോട്ടല്‍ ഉടമ ലിജുവിനെയും ഭാര്യയേയും ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
കുമളി ഗവണ്‍മെന്റ് സ്‌കൂളിന് സമീപം ഗോഡ്സി റെസ്റ്റോറന്റ് നടത്തിവരുന്ന ഒന്നാംമൈല്‍ കുഴിക്കണ്ടം വെട്ടത്തേത്ത് ലിജു വര്‍ഗീസിനെ കഴിഞ്ഞ ദിവസംരാത്രിയില്‍ കടയടച്ച് വീട്ടിലേക്ക് പോകുന്ന വഴിയില്‍ ബൈക്കില്‍ എത്തിയ ഒരു സംഘം ആളുകള്‍ കമ്പിവടിക്ക് അടിച്ചുവീഴ്ത്തി.
കഴിഞ്ഞ കുറച്ചു നാളുകളായി വ്യാപാരസംബന്ധമായ തര്‍ക്കങ്ങളും കയ്യാങ്കളിയും ഉണ്ടായെങ്കിലും പോലീസിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പിലെത്തിയിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ബിജുവിനെതിരെ ആക്രമണം നടക്കുകയായിരുന്നു.
ലിജുവിനെ തലയില്‍ ഗുരുതരമായ പരിക്കുകളോടെ കട്ടപ്പന സെന്‍ ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ലിജുവിന്റെ ഭാര്യ റ്റിറ്റിക്കും പരിക്കേറ്റിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ഷിബു എം തോമസ് പറഞ്ഞു.പെപ്പര്‍ ഗേറ്റ് ഉടമകളായ ഷൈന്‍, സഹോദരന്‍ ഷിനോ കണ്ടാലറിയാവുന്ന മറ്റൊരു വ്യക്തിയുമാണ് ആക്രമിച്ചതെന്ന് ലിജു പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here