തിരുവനന്തപുരത്ത് വീണ്ടും കൊലപാതകം; ലഹരിമാഫിയാ സംഘത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

0
5

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ലഹരിയെ തുടര്‍ന്നുള്ള അക്രമവും കൊലപാതകവും. ശ്രീവരാഹം സ്വദേശി ശ്യാം എന്ന മണിക്കുട്ടനാണ് മരിച്ചത്. ശ്രീവരാഹത്ത് ലഹരി മരുന്ന് മാഫിയാ സംഘം ഏറ്റുമുട്ടുന്നതിനിടെ തടയാന്‍ ചെന്നപ്പോഴാണ് കുത്തേറ്റത്. മാഫിയ സംഘത്തില്‍പെട്ട അര്‍ജുനാണ് കുത്തിയതെന്നാണ് പോലീസ് നിഗമനം.

ലഹരി മരുന്ന് മാഫിയാ സംഘം ഏറ്റുമുട്ടുന്നതിനിടെ മണിക്കുട്ടന്‍ തടയാന്‍ ചെന്നതായിരുന്നു. ഉണ്ണിക്കണ്ണന്‍, വിമല്‍എന്നിവര്‍ക്കും കുത്തേറ്റു. സംഭവത്തില്‍പ്രതികളായ രജിത്ത്, മനോജ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവില്‍പോയ അര്‍ജുന് വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്. മൂന്നാഴ്ചയ്ക്കിടെ ലഹരി സംഘം കൊലപ്പെടുത്തുന്ന മൂന്നാമത്തെ ആളാണ് മണിക്കുട്ടന്‍.

കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടു പോകലിന് ഇരയായി യുവാവ് കൊല്ലപ്പെട്ട സംഭവത്തിലും കുറ്റകൃത്യത്തിന്റെ പശ്ചാത്തലം ലഹരിയായിരുന്നു. പ്രധാനപ്രതിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട ലഹരി ഉപയോഗത്തിനിടയിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here