സിസ്റ്റര്‍ ലൂസിക്ക് വീണ്ടും നോട്ടീസ്; സഭയില്‍ നിന്നും പുറത്തുപോകണം ഇല്ലെങ്കില്‍ പുറത്താക്കും

0
2

തിരുവനന്തപുരം: കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് സഭയില്‍ നിന്നും പുറത്തു പോകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ്. സഭയില്‍ നിന്നും പുറത്തു പോയില്ലെങ്കില്‍ സഭയ്ക്ക് പുറത്താക്കേണ്ടി വരുമെന്നാണ് നോട്ടീസില്‍ പറയുന്നത്. സ്വയം പുറത്ത് പോണം,അതിനുളള സഹായങ്ങള്‍ ചെയ്ത് നല്‍കാമെന്നാണ് നോട്ടീസില്‍ പറയുന്നത്. കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ആരോപണിച്ചാണ് സഭ നടപടിക്കൊരുങ്ങുന്നത്. ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുത്തെന്നത് പ്രധാന അപരാധമായും നോട്ടീസില്‍ പറയുന്നുണ്ട്. അതേസമയം, ഫ്രാങ്കോക്കെതിരായ സമരത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട പരാമര്‍ശമില്ല.

നേരത്തെ ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തു,പുസ്തകം പുറത്തിറക്കി,ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു,സ്വന്തമായി കാര്‍ വാങ്ങി തുടങ്ങി ആരോപണങ്ങളുന്നയിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് സഭ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കത്ത് നല്‍കിയിരുന്നു.

അതേസമയം സഭ തന്നോട് അനീതിയാണ് കാട്ടുന്നതെന്നും നടപടി ഖേദകരമാണെന്നുമായിരുന്നു ലൂസി കളപ്പുരയുടെ പ്രതികരണം. പുറത്താക്കിയാലും സന്യാസ ജീവിതത്തില്‍ തന്നെ തുടരുമെന്ന് പറഞ്ഞു. ഇത് രണ്ടാം തവണയാണ് ലൂസി സിസ്റ്ററിന് നോട്ടീസ് കിട്ടുന്നത്. സഭയില്‍ നിന്ന് ഡിസ്മിസ് ആകാനും, സ്വയം പിരിഞ്ഞ് പോകാനും തയ്യാറല്ലെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ വ്യക്തമാക്കിയത്.

രണ്ട് മുന്നറിയിപ്പ് തന്നാല്‍ പുറത്താക്കാന്‍ അനുവാദമുണ്ടെന്നും അതിന് പകരമായി ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയാണ് എന്നാണ് നോട്ടീസില്‍ ഉള്ളത്. സന്യാസം സ്വീകരിച്ച അത തീഷ്ണതയോടായാണ് താന്‍ പാവപ്പെട്ടവര്‍ക്കും ഒറ്റപ്പെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നാണ് താന്‍ മാര്‍ച്ച് 10ന് സഭയ്ക്ക് നല്‍കിയ മറുപടിയില്‍ ഉള്ളത്. എന്നാല്‍ സഭ അതിനെ ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുകയാണ്. മറുപടിയില്‍ തനിക്ക് എതിരെ ആരോപിച്ച ഓരോ കുറ്റങ്ങള്‍ക്കും അക്കമിട്ടാണ് താന്‍ മറുപടി നല്‍കിയത്. അതില്‍ സഭ സംതൃപ്തരല്ല. വേണമെങ്കില്‍ സ്വയം പോകാം എന്നിട്ട് സുവിശേഷം അനുസരിച്ച് ജീവിക്കാം എന്നുമാണ് പറയുന്നത്. ഡിസ്മസ് ആകാനും സ്വയം പോകാനും താന്‍ തയ്യാറല്ല. സന്യാസം പൂര്‍ത്തിയാക്കണം അതിനുള്ള സ്വാതന്ത്ര്യം തനിക്ക് ഉണ്ടെന്നും സിസ്റ്റര്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here