കെ.വി തോമസ് വഴങ്ങി; ഹൈബിക്കുവേണ്ടി എറണാകുളത്തിറങ്ങും; കോണ്‍ഗ്രസിന് ക്ഷീണം വരുന്നതൊന്നും ചെയ്യില്ല

0
10

ന്യൂഡല്‍ഹി: ഒടുവില്‍ കെ.വി തോമസിനെ കോണ്‍ഗ്രസ് നേതൃത്വം അനുനയിപ്പിച്ചു. രമേശ് ചെന്നിത്തലയെ കേരള ഹൗസിലെത്തി കെ. വി തോമസ് സന്ദര്‍ശിച്ചു. രാവിലെ തോമസിനെ വീട്ടിലെത്തി അനുനയിപ്പിക്കാനുള്ള ചെന്നിത്തലയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഓഫറുകള്‍ സ്വീകരിക്കില്ലെന്ന് പറഞ്ഞ കെ.വി തോമസ് എറണാകുളം മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്നും അറിയിച്ചിരുന്നു. രമേശ് ചെന്നിത്തലയെ കാണാന്‍ 3.15 ഓടെയാണ് കെ.വി തോമസ് കേരള ഹൗസില്‍ എത്തിയത്.

കോണ്‍ഗ്രസ് നേതൃത്വത്തിന് വഴങ്ങിയ കെ.വി തോമസ് എറണാകുളത്ത് ഹൈബി ഈഡനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് വ്യക്തമാക്കി. കോണ്‍ഗ്രസിന് ക്ഷീണം വരുന്നതൊന്നും താന്‍ ചെയ്യില്ലെന്ന് കെ.വി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ദിര ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും കാലത്ത് തന്നോട് കാണിച്ച് മര്യാദ ഉണ്ടായില്ലെന്ന് തോന്നി. അതിന്റെ വിഷമം മാത്രമേ ഉള്ളൂ. രാവിലെ തന്നെ കാണാനെത്തിയ രമേശിനോട് പെരുമാറിയത് ശരിയായില്ലെന്ന് തോന്നി. അതുകൊണ്ട് വന്നു കാണണമെന്ന് തോന്നി. കേരള ഹൗസില്‍ രമേശ് ചെന്നിത്തലയെ സന്ദര്‍ശിക്കാന്‍ എത്തിയ കെ.വി തോമസ് പ്രതികരിച്ചു.

പാര്‍ട്ടിയില്‍ പൂര്‍ണ്ണവിശ്വാസമുണ്ട്. എറണാകുളത്ത് ഹൈബി ഈഡന്‍ വിജയിക്കുമെന്ന് ഉറപ്പാണ്. എറണാകുളത്ത് പ്രചാരണത്തിന് പോകും. കേരളത്തിലും ഡല്‍ഹിയിലും പ്രവര്‍ത്തനമുണ്ടാകും. ബി.ജെ.പിയിലേക്ക് പോകുമെന്നത് പറയുന്നതൊന്നും നടക്കുന്ന കാര്യമല്ലല്ലോ. അതിനൊന്നും മറുപടി പറയാനും താനില്ല. ബി.ജെ.പി ഒരു ഓഫറും വച്ചുനീട്ടിയിട്ടില്ല. പാര്‍ട്ടി ഏല്പിക്കുന്ന ഏതു ചുമതലയും നിര്‍വഹിക്കും. താന്‍ ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ല. കോണ്‍ഗ്രസിനകത്ത് ഒരു ഗ്രൂപ്പ് ഉണ്ടാക്കാനും താനില്ല. ഡല്‍ഹിയില്‍ തങ്ങാന്‍ സോണിയ ഗാന്ധി നിര്‍ദേശിച്ചിട്ടുണ്ടെന്നും കെ.വി തോമസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here