വയനാട്ടില്‍ സിദ്ദിഖ് തന്നെ..വാശി പിടിച്ച് കരഞ്ഞ് കൊച്ചുകുട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

0
2

വയനാട്ടിലെ സ്ഥാനാര്‍ത്ഥി ആരെന്ന പോദ്യത്തിന് ഇനിയും കോണ്‍ഗ്രസ് നേതൃത്വത്തിന് ഉത്തരമായിട്ടില്ല. അവസാനം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലും വയനാട്ടില്‍ താന്‍ മത്സരിക്കുന്നതിനെക്കുറിച്ച് രാഹുല്‍ ഗാന്ധി യാതൊരു പരാമര്‍ശവും നടത്തിയില്ല. അതേസമയം കേരളത്തില്‍ നേതാക്കളും അണികളുമെല്ലാം രാഹുല്‍ ഗാന്ധിയാണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെന്് ഉറപ്പിച്ചും കഴിഞ്ഞു. മുമ്പ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന ടി. സിദ്ദിഖ് താന്‍ പിന്‍മാറുന്നതായി അറിയിക്കുകയും ചെയ്തിരുന്നു.

വയനാട്ടില്‍ രാഹുലോ സിദ്ദിഖോ എന്ന് ഇതുവരെയും ആരും തീര്‍പ്പാകാതിരിക്കെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ ഉറപ്പിച്ച് പ്രഖ്യാപിക്കുന്ന ഒരു കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

വയനാട് രാഹുല്‍ ഗാന്ധി ആണ് സ്ഥാനാര്‍ഥിയെന്ന് പറയുമ്പോള്‍ ദേഷ്യത്തോടെ അമന്‍ എന്ന കൊച്ചുകുട്ടി പറയുന്ന മറുപടിയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. അല്ല രാഹുല്‍ ഗാന്ധിയല്ല. ഉമ്മ പറഞ്ഞല്ലോ വയനാട് സിദ്ദിഖാണ് സ്ഥാനാര്‍ഥിയെന്ന്. രാഹുലാണെന്ന് വീണ്ടും പറയുമ്പോള്‍ ദേഷ്യത്തോടെ കരഞ്ഞു കൊണ്ടാണ് അവന്‍ സിദ്ദിഖിനെ പിന്തുണയ്ക്കുന്നത്.

കുഞ്ഞാലിക്കുട്ടി പൊന്നാനിയിലല്ലേ എന്ന് ചോദിക്കുമ്പോള്‍. അല്ല അവിടെ ഇ.ടിയാണെന്ന് ഈ കുട്ടി പറയുന്നു. ഈ വിഡിയോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ സൈബര്‍ ഗ്രൂപ്പുകളില്‍ പങ്കുവയ്ക്കുന്നുമുണ്ട്. ഈ കുട്ടിയെപ്പോലെ തന്നെ വിഷമത്തിലാണ് തങ്ങളും എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരും അണികളുമെല്ലാം അഭിപ്രായപ്പെടുന്നത്.

വയനാട്‌ പാർലമന്റ്‌ സ്ഥാനാര്‍ത്ഥിയുടെ അനിശ്ചിതത്വം തുടരുമ്പോഴും അമൻ റയാൻ തറപ്പിച്ചു പറയുന്നു വയനാട്‌ സിദ്ധീക്കാണ്‌ സ്ഥാനാർത്ഥിയെന്ന്.!!!ഭാവിയിലെ വയനാട്‌ പാർലമന്റ് വോട്ടറാണ്‌ രണ്ടു വയസ്സുകാരൻ അമൻ…#wayanad #election2019 #fun #amanrayan #smallboy #standby #decision

Posted by Nishad K Saleem on Monday, March 25, 2019

LEAVE A REPLY

Please enter your comment!
Please enter your name here