കോഴിക്കുഞ്ഞിനെ രക്ഷിക്കണേയെന്നു കരഞ്ഞുപറഞ്ഞ് കൈയില്‍ പത്തുരൂപയുമായി ആശുപത്രിയിലെത്തിയ കുരുന്നിന്റെ ചിത്രം വൈറലായി

0
12

മിസോറാമില്‍ നിന്നുള്ള ഒരു മിടുക്കന്റെ ചിത്രമാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ വൈറലായിരിക്കുന്നത്. വീടിനു വെളിയില്‍ സൈക്കിളുമായി കളിക്കുകയായിരുന്നു സൈരാങ്ക് എന്ന ബാലന്‍. സൈക്കിള്‍ ചവിട്ടുന്നതിനിടെ ഒരു കോഴിക്കുഞ്ഞിന്റെ മുകളിലൂടെ ടയര്‍ കയറി. സങ്കടം സഹിക്കവയ്യാതെ സൈരങ്ക് കോഴിക്കുഞ്ഞിനെയും ഒരു കൈയില്‍ പത്തുരൂപയുടെ നോട്ടുമായി ആശുപത്രിയിലേക്ക് പാഞ്ഞു. എങ്ങനെയെങ്കിലും ആ കോഴിയെ രക്ഷിക്കണം- ആശുപത്രി അധികൃതരോട് കരഞ്ഞു കൊണ്ട് അവന്‍ പറഞ്ഞു. ആ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍.

ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെട്ട ചിത്രം വളരെ പെട്ടെന്നാണ് വൈറലായത്. ഈ കുഞ്ഞിനെ പോലെ എല്ലാവരും ചിന്തിച്ചിരുന്നുവെങ്കില്‍ ലോകം എത്രമേല്‍ നല്ലതായിരുന്നേനെ എന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചിരിക്കുന്നത്. ഈ കുട്ടിയുടെ മുഖവും അവന്റെ കാരുണ്യം നിറഞ്ഞ പ്രവര്‍ത്തിയും തന്നെ ഇരുത്തി ചിന്തിപ്പിച്ചെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഈ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.

ഫേസ്ബുക്കില്‍ ഈ ചിത്രം ആദ്യം പോസ്റ്റ് ചെയ്ത സംഗ എന്നയാളുടെ പോസ്റ്റ് ഇതുവരെ 66,000ത്തോളം പേരാണ് ഷെയര്‍ ചെയ്തത്. 89,000ത്തിലധികം ആളുകള്‍ ലൈക് ചെയ്യുകയും ചെയ്തു. ഈ കുഞ്ഞിനെ പോലെ എല്ലാവരും ചിന്തിച്ചിരുന്നുവെങ്കില്‍ ലോകം എത്രമേല്‍ നല്ലതായിരുന്നേനെ എന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here