സിവില്‍ സര്‍വീസ് പരീക്ഷാഫലം: കേരളത്തിന്റെ അഭിമാനമായി ശ്രീധന്യയും ശ്രീലക്ഷ്മിയും

0
8

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം യുപിഎസ്സി പ്രസിദ്ധീകരിച്ചു. ബോംബെ ഐഐടി ബിരുദധാരി കനിഷ്‌ക കഠാരിയയ്ക്കാണ് ഒന്നാം റാങ്ക്. അക്ഷയ് ജയിന് രണ്ടാം റാങ്കും, ജുനൈദ് അഹമ്മദ് മൂന്നാം റാങ്കും നേടി. വനിതകളില്‍ ശ്രുതി ദേശ്മുഖ് ആണ് ടോപ്പര്‍. ആദ്യ 25 റാങ്കുകളില്‍ 15 പുരുഷന്മാരും 10 പേര്‍ വനിതകളുമാണ്.

മലയാളികളായ ആര്‍. ശ്രീലക്ഷ്മി 29-ാം റാങ്കും രഞ്ജന മേരി വര്‍ഗ്ഗീസ് 49-ാം റാങ്കും അര്‍ജ്ജുന്‍ മോഹന്‍ 66-ാം റാങ്കും നേടി പട്ടികയില്‍ ഇടം പിടിച്ചു. വയനാട്ടില്‍ നിന്നുള്ള ശ്രീധന്യ സുരേഷ് 410-ാം റാങ്കു നേടി കേരളത്തിന്റെ അഭിമാനമായി. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ശ്രീധന്യ. 759 അംഗ റാങ്ക് പട്ടികയില്‍ 577 പുരുഷന്മാരും 182 വനിതകളുമാണ് ഐഎസ്, ഐപിഎസ് യോഗ്യത നേടിയിരിക്കുന്നത്.

ആലുവ കടങ്ങല്ലൂര്‍ സ്വദേശിനി ശ്രീലക്ഷ്മി റാം റിട്ടയേര്‍ഡ് എസ്.ബി.ഐ ഉദ്യോഗസ്ഥരായ വി.എ രാമചന്ദ്രന്‍- കലാദേവി ദമ്പതികളുടെ മകളാണ്. ചൈന്നൈ ശങ്കര്‍ ഐ.എ.എസ് അക്കാദമിയില്‍ നിന്നാണ് പരിശീലനം നേടിയത്. മൂത്ത സഹോദരി വിദ്യ മലയാള സര്‍വകലാശാലയില്‍ ചലച്ചിത്രപഠന വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്.

410-ാം റാങ്ക് നേടിയ വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ കുറിച്യ വിഭാഗത്തില്‍നിന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടുന്ന ആദ്യത്തെയാളാണ്. 2016ല്‍ പഠനം പൂര്‍ത്തിയാക്കി ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന സമയത്തുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വീസ് എന്ന് ആഗ്രഹത്തിലേക്ക് വീണ്ടുമെത്തിച്ചതെന്ന് ശ്രീധന്യ സുരേഷ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here