തോളില്‍ പിടിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയുടെ കൈ ക്ഷുഭിതനായി തട്ടിമാറ്റി സുരേഷ് ഗോപി; വീഡിയോ വൈറലായി

0
10

തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയ്ക്ക് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയുടെ കൈ തട്ടി മാറ്റുന്ന തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. തൃശ്ശൂര്‍ അതിരൂപതയിലെ എളവള്ളി ഇടവക പള്ളിയിലും സമീപ സ്ഥങ്ങളിലും സുരേഷ് ഗോപി എംപി പ്രചരണത്തിനെത്തിയപ്പോഴാണ് സംഭവം.

സുരേഷ് ഗോപിയെ കണ്ടപ്പോള്‍ പള്ളിയിലെ വിദ്യാര്‍ത്ഥികള്‍ ഓടി അടുത്തെത്തി. ഒരു വിദ്യാര്‍ത്ഥി പിന്നില്‍ നിന്നും സുരേഷ് ഗോപിയുടെ തോളില്‍ പിടിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ സുരേഷ്ഗോപി പെട്ടെന്ന് തിരിഞ്ഞ് ക്ഷുഭിതനായി തോളില്‍ നിന്നും കൈ തട്ടിമാറ്റുകയായിരുന്നു. രൂക്ഷമായി വിദ്യാര്‍ഥിയെ നോക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സമയം ചിലവഴിച്ചിട്ടാണ് താരം മടങ്ങിയത്.

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയുടെ പ്രചാരണം ജില്ലയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം സുരേഷ് ഗോപി നടത്തിയ പ്രസംഗം വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി 15 ലക്ഷം രൂപ അണ്ണാക്കിലേക്ക് തള്ളി തരുമെന്ന് കരുതിയോ എന്ന് അദ്ദേഹം പ്രസംഗത്തിനിടെ ചോദിക്കുകയായിരുന്നു. ഇത് പിന്നീട് വലിയ വിവാദമായി.

LEAVE A REPLY

Please enter your comment!
Please enter your name here