മാണിയുടെ മൃതദേഹം പാലായിലേക്ക് കൊണ്ടുപോകുന്നത് കെഎസ്ആര്‍ടിസി ചില്‍ ബസില്‍

0
19

കോട്ടയം: കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണിയുടെ മൃതദേഹം പാലായിലേക്ക് കൊണ്ടു പോകാനായി ഒരുക്കിയിരിക്കുന്നത് കെ.എസ്.ആര്‍.ടി.സിയുടെ എ.സി ലോഫ്‌ളോര്‍ ചില്‍ ബസ്. എറണാകുളം ഡിപ്പോയില്‍ നിന്നുള്ള ‘ചില്‍’ബസില്‍ ഇതിനായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി. വിലാപയാത്രയ്ക്കായി ബസിന്റെ സീറ്റുകള്‍ ഊരിമാറ്റിയിട്ടുണ്ട്.

തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര്‍ വഴി വിലാപയാത്രയായി ഉച്ചയ്ക്ക് രണ്ട് മണിയോടെ കോട്ടയത്തെ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസില്‍ എത്തിക്കും.

തുടര്‍ന്ന് തിരുനക്കരമൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തിരുനക്കരയില്‍നിന്നു കലക്ടറേറ്റ്, മണര്‍കാട്, അയര്‍ക്കുന്നം, കിടങ്ങൂര്‍, കടപ്ലാമറ്റം വഴി സ്വദേശമായ മരങ്ങാട്ടുപിള്ളിയില്‍ എത്തിക്കും. 4.30 വരെ വസതിയില്‍ പൊതുദര്‍ശനം. തുടര്‍ന്ന് പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. രാത്രിയോടെ പാലായിലെ കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.

നാളെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും. പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ സംസ്‌കാരച്ചടങ്ങുകള്‍ക്കുശേഷം അനുശോചനയോഗം ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here