മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി ബാബുപോള്‍ ഗുരുതരാവസ്ഥയില്‍

0
4

തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ. ഡി ബാബുപോള്‍ ഗുരുതരാവസ്ഥയില്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കുന്നില്ല. അടുത്ത ബന്ധുക്കളും ആശുപത്രിയില്‍ ബാബു പോളിനൊപ്പമുണ്ട്.

കിഫ്ബി ഭരണസമിതി അംഗമെന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനമായിരുന്നു അദ്ദേഹം അവസാനമായി പങ്കെടുത്ത പൊതുചടങ്ങ്. നവകേരള നിര്‍മാണ പദ്ധതികളുടെ ഉപദേശകനായും അദ്ദേഹം പ്രവര്‍ത്തിച്ചു വരികയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here