എന്‍ഡിഎ നേതാക്കളുടെ ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകള്‍ വയനാട്ടില്‍ തിരിച്ചടിയാകുമെന്ന ഭീതിയില്‍ ബിഡിജെഎസ്

0
8

വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട എന്‍ഡിഎ നേതാക്കള്‍ നടത്തുന്ന ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകള്‍ തിരിച്ചടിയാകുമെന്ന ഭീതിയില്‍ ബിഡിജെഎസ്. രാഹുലിനെതിരെയുള്ള പ്രസ്താവനകളിലൂടെ ന്യൂനപക്ഷങ്ങളെ വിമര്‍ശിക്കുന്നത് വയനാട്ടിലെ തങ്ങളുടെ സാധ്യത പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് ബിഡിജെഎസ് ഭയക്കുന്നു.

ന്യൂനപക്ഷങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് വയനാട്. ന്യൂനപക്ഷ വിഭാഗത്തിന് വലിയ സ്വാധീനമുള്ള കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കൂടി ഉള്‍പ്പെടുന്നു എന്നതിനാല്‍ ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ ഏറെ നിര്‍ണ്ണായകവുമാണ്. നരേന്ദ്ര മോഡിയും അമിത്ഷായും യോഗി ആദിത്യനാഥും ഉള്‍പ്പെടുന്ന എന്‍ഡിഎ നേതാക്കള്‍ നടത്തുന്ന ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകള്‍ ബിഡിജെഎസിന് കിട്ടേണ്ട വോട്ടുകളെയും സാരമായി ബാധിക്കുമെന്ന ഭീതിയിലാണ് നേതാക്കള്‍.

ഹിന്ദിഭൂമിയില്‍ നിന്നും രാഹുല്‍ പേടിച്ചോടുകയായിരുന്നു എന്നും രാഹുലിന്റെ പരിപാടിയില്‍ പാക് പതാക വീശിയെന്ന രീതിയില്‍ മുസ്ളീം ലീഗിന്റെ പതാകയെ അപമാനിച്ചതും ന്യൂനപക്ഷങ്ങളെ അപമാനിച്ചതിന് തുല്യമാണെന്നാണ് ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. പൊതുവേ സാമുദായിക സൗഹാര്‍ദ്ദം നില നില്‍ക്കുന്ന കേരളത്തില്‍ എന്‍ഡിഎ നേതാക്കള്‍ ഉത്തരേന്ത്യയിലെ നേട്ടം ലക്ഷ്യമിട്ട് വന്നു നടത്തുന്ന ന്യൂനപക്ഷ വിരുദ്ധത ശക്തമായ പ്രതിസന്ധിയുണ്ടാക്കും.

രാഹുല്‍ മത്സരിക്കുന്ന വയനാട് പാകിസ്താനാണോ എന്നു തോന്നിപ്പോകുന്നു എന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രസ്താവന. ഉത്തരേന്ത്യയിലെ ഹിന്ദുവോട്ടുകള്‍ കോണ്‍ഗ്രസിന് എതിരാക്കുക എന്നതാണ് ബിജെപി ഇത്തരം പ്രചാരണങ്ങളിലൂടെ ലക്ഷ്യമിടുന്നതെങ്കിലൂം ബിജെപി നേതാക്കളുടെ പ്രസ്താവന കടുത്ത അതൃപ്തിയാണ് കേരളത്തില്‍ ഉയര്‍ത്തിവിട്ടത്. പാക് പതാക വിവാദം അവസാനിച്ചതിനു പിന്നാലെയാണ് മുസ്ലീം ലീഗിനെ രാജ്യത്തെ വിഭജിച്ച വൈറസ് എന്ന് വിശേഷിപ്പിച്ച് യോഗി ആദിത്യനാഥ് രംഗത്ത് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here