വിവാദ വീഡിയോ: കെ. സുധാകരനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

0
5

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കുറ്റം ചൂമത്തി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തു. സുധാകരനു വേണ്ടി തയ്യാറാക്കിയ പ്രചരണ വീഡിയോയിലാണ് വിവാദ പരാമര്‍ശം. കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നിര്‍ദ്ദേശപ്രകാരമാണ് വനിതാ കമ്മിഷന്‍ നടപടി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

അതിനിടെ കെ സുധാകരന്റെ വിവാദ പ്രചാരണ വീഡിയോ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പെരുമാറ്റ ചട്ട ലംഘനം വീഡിയോയില്‍ ഉണ്ടോയെന്ന് പരിശോധിക്കാനാണ് നിര്‍ദ്ദേശം. പെരുമാറ്റ ചട്ടലംഘനമുണ്ടെങ്കില്‍ നടപടി എടുക്കാനും കളക്ടര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.

കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോ സ്ത്രീ വിരുദ്ധമെന്നാണ് ആക്ഷേപം ഉയര്‍ന്നത്. പ്രചാരണത്തിനായി പുറത്തിറക്കിയ പരസ്യ ചിത്രമാണ് വിവാദമായത്. ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here