മുളന്തുരുത്തിയില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു

0
24

കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. മുളന്തുരുത്തി വെട്ടിക്കല്‍ സ്വദേശി മണ്ടോത്തും കുഴിയില്‍ ജോണിയുടെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരിയുടെ മകന്‍ അനക്‌സ് (15) എന്നിവരാണ് മരിച്ചത്.

സംസ്ഥാനത്ത് പലയിടത്തും വേനല്‍ മഴയെത്തിയതിന് പിന്നാലെയാണ് ഇടിമിന്നലില്‍ മരണം. ഇന്നലെ രാത്രി മുതല്‍ ഇന്ന് ഉച്ച വരെ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും മഴ പെയ്തു. തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ മലബാറിലും നാളെ വേനല്‍ മഴ പെയ്‌തേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here