കെഎസ്ആര്‍ടിസി ബസില്‍ കന്യാസ്ത്രീയെ ഉപദ്രവിച്ച ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍; തമ്പാനൂര്‍ – മൈസൂര്‍ സ്‌കാനിയ ബസിലാണ് സംഭവം

0
4

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസില്‍ കന്യാസ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ കം കണ്ടക്ടറെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ജി.സന്തോഷ് കുമാറിനെയാണ് കെ.എസ്.ആര്‍.ടി.സി. സസ്പെന്‍ഡ് ചെയ്തത്. കെ.എസ്.ആര്‍.ടി.സി.യുടെ വിജിലന്‍സ് വിഭാഗത്തിനു കന്യാസ്ത്രീ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ സന്തോഷ് കുറ്റക്കാരനാണെന്നു കണ്ടെത്തി. കന്യാസ്ത്രീയുടെ പരാതി അധികൃതര്‍ തമ്പാനൂര്‍ പൊലീസിനു കൈമാറി.മേയ് ഒന്‍പതിന് തമ്പാനൂരില്‍നിന്ന് മൈസൂരിലേക്കു പോയ സ്‌കാനിയ ബസിലാണ് സംഭവം. കോട്ടയത്തുനിന്നാണ് ഇവര്‍ ബസില്‍ കയറിയത്. രാത്രി രണ്ടോടെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മറ്റ് യാത്രക്കാര്‍ ഉറങ്ങിയതോടെ ഇയാള്‍ കന്യാസ്ത്രീയുടെ അടുത്തു വന്നിരുന്നു. അശ്ലീല മുദ്രകള്‍ കാണിക്കുകയും മോശം സംഭാഷണം നടത്തുകയും ചെയ്തുവെന്നാണ് വിജിലന്‍സിനു നല്‍കിയ പരാതി.പരാതിക്കാരിയുടെ മൊഴി ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ല. പൊലീസ് കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന് കന്യാസ്ത്രീയുടെ സഹോദരനായ വൈദികന്‍ അറിയിച്ചതായി തമ്പാനൂര്‍ പൊലീസ് പറഞ്ഞു. പരാതിക്കാരിയുമായി ബന്ധപ്പെട്ടപ്പോള്‍ കര്‍ണാടകയില്‍നിന്ന് എത്താനുള്ള ബുദ്ധിമുട്ടുണ്ടെന്നും അവര്‍ അറിയിച്ചു. എന്നാല്‍, വിജിലന്‍സ് വിഭാഗം നല്‍കിയ പരാതിയില്‍ കന്യാസ്ത്രീയുടെ മൊഴിരേഖപ്പെടുത്തണം. അതിനാല്‍ പരാതി ഇ മെയില്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് കേസെടുക്കുമെന്ന് തമ്പാനൂര്‍ സി.ഐ. വി.പി.മോഹന്‍ലാല്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here