കേരളത്തില്‍ യുഡിഎഫ് തരംഗം; ആലപ്പുഴയിലെ ഏകസീറ്റുമായി ഇടതുമുന്നണി തകര്‍ന്നടിഞ്ഞു

0
6

തിരുവനന്തപുരം: കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിനേരിട്ടപ്പോഴും സംസ്ഥാനത്തുടനീളം യു.ഡി.എഫ് തരംഗം. കേരളത്തിലെ ജനവിധി യു.ഡി.എഫിന് അനുകൂലമായപ്പോള്‍കഴിഞ്ഞ തവണ എല്‍.ഡി.എഫ്‌നേടിയ എട്ട് സീറ്റ് ഒന്നിലേക്കുചുരുങ്ങി. യു.ഡി.എഫ് 12 സീറ്റില്‍നിന്ന് 19 സീറ്റിലേക്ക് ഉയര്‍ന്നു മികച്ച വിജയവും നേടി.രാഹുല്‍ ഗാന്ധി മത്സരിച്ചവയനാട്ടില്‍ നാലര ലക്ഷത്തിനടുത്തുള്ള റെക്കോര്‍ഡ് ഭൂരിപക്ഷമാണ് യു.ഡി.എഫ് സ്വന്തമാക്കിയത്. പെരിയ ഇരട്ടക്കൊലപാതകത്തിലൂടെ രാഷ്ട്രീയചിത്രം മാറിയ കാസര്‍കോട്‌രാജ്‌മോഹന്‍ ഉണ്ണിത്താനിലൂടെകോണ്‍ഗ്രസ് പിടിച്ചെടുത്തു.1984ലെ തിരഞ്ഞെടുപ്പിനുശേഷംആദ്യമായാണു കോണ്‍ഗ്രസ്ഈ മണ്ഡലത്തില്‍ വിജയിക്കുന്നത്. സി.പി.എം കണ്ണൂര്‍ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനെതിരെ കെ. മുരളീധരന്‍ മികച്ച വിജയം നേടി. പി.കെ. ശ്രീമതിക്കെതിരെ കെ. സുധാകരന്‍ വിജയിച്ചത് സി.പി.എമ്മിനു ക്ഷീണമായി. ആലപ്പുഴയില്‍ മാത്രമാണ് ഇടതുമുന്നണിക്ക് ആശ്വാസ വിജയംനേടാനായത്. അപ്രതീക്ഷിതസ്ഥാനാര്‍ത്ഥിയായി ആലത്തൂരില്‍വന്ന കോണ്‍ഗ്രസിന്റെരമ്യ ഹരിദാസ് ഒന്നര ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷംനേടിയാണ് ഇടത് കോട്ട പി
ടിച്ചെടുത്തത്. ചാലക്കുടിയിലുംഇടുക്കിയിലും ഒരു ലക്ഷത്തിന്മുകളിലുള്ള ഭൂരിപക്ഷം നേടിയാണ് ബന്നി ബഹനാനുംഡീന്‍ കുര്യാക്കോസും ജയിച്ചത്. എറണാകുളത്ത് ഒന്നര ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷംനേടിയ ഹൈബി ഈഡനുംമോശമാക്കിയില്ല. ഭൂരിപക്ഷംകുറവെങ്കിലും പാലക്കാട്ടെവി.കെ ശ്രീകണ്ഠന്റെ വിജയംഞെട്ടിക്കുന്നത് തന്നെയായി.ഉറച്ച വിജയം പ്രതീക്ഷിച്ചപാലക്കാട്, ആലത്തൂര്‍, ആറ്റി
ങ്ങല്‍ മണ്ഡലങ്ങളില്‍ സി.പി.എം കനത്ത പരാജയം ഏറ്റുവാങ്ങി. കഴിഞ്ഞ തവണ സ്വതന്ത്രസ്ഥാനാര്‍ഥികളായി സി.പി.
എം പിന്തുണയോടെ മത്സരിച്ചഇന്നസന്റ് ചാലക്കുടിയിലുംജോയ്‌സ് ജോര്‍ജ് ഇടുക്കിയിലുംപരാജയപ്പെട്ടു. പൊന്നാനിയില്‍ മത്സരിച്ച നിലമ്പൂര്‍എം.എല്‍.എ പി. വി. അന്‍വറുംകനത്ത പരാജയമേറ്റുവാങ്ങി.നാലു സീറ്റുകളില്‍ മത്സരിച്ചസി.പി.ഐക്ക് ഒരു സീറ്റില്‍പോലും വിജയിക്കാനായില്ല. സിറ്റിങ്‌സീറ്റായ തൃശൂര്‍ നഷ്ടമാവുകയുംചെയ്തു. തിരുവനന്തപുരത്ത് മത്സരിച്ച മുതിര്‍ന്ന നേതാവ്‌സി. ദിവാകരന്‍ ബി.ജെ.പിക്കുപിന്നില്‍ മൂന്നാം സ്ഥാനത്തായി.വയനാട്ടില്‍ സി.പി.ഐ സ്ഥാനാര്‍ഥിക്കെതിരെ രാഹുല്‍ ഗാന്ധിനാലര ലക്ഷത്തോളം വോട്ടിന്റെഭൂരിപക്ഷം നേടി.കേന്ദ്ര-ത്തില്‍ നിറംമങ്ങിയകോണ്‍ഗ്രസിനു കേരളത്തിലെവിജയം നല്‍കുന്ന ആശ്വാസംചെറുതല്ല. കേരളത്തിലെ നേതൃത്വത്തിനാകട്ടെ വിജയപാതയിലേക്കുള്ള മടങ്ങിവരവാണ് ഈതിരഞ്ഞെടുപ്പ്. ബി.ജെ.പിയുടെവളര്‍ച്ച തടയാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ എന്നു കേരളത്തിലെ ഭൂരിഭാഗം വോട്ടര്‍മാരുംചിന്തിച്ചതിന്റെ ഫലമാണുവിജയം. ഇതില്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണ വലുതാണെന്നുനേതൃത്വം കരുതുന്നു.ദേശീയ സാഹചര്യങ്ങള്‍വിലയിരുത്തിയാണു ജനംയു.ഡി.എഫിനു വോട്ടു ചെയ്തതെ
ന്നാണ് സി.പി.എം ആവകാശപ്പെടുന്നതെങ്കിലും സര്‍ക്കാര്‍നയങ്ങളും എല്‍.ഡി.എഫിനു തിരിച്ചടിയായെന്നാണുയു.ഡി.എഫ് വിലയിരുത്തല്‍.പ്രളയകാലത്തെ വീഴ്ചകളുംശബരിമലയിലെ യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചനിലപാടുകളുമെല്ലാം വീഴ്ചയ്ക്കു കാരണമായി. ശ രിമലവിഷയത്തിലെ എന്‍.എസ്.എസ്‌നിലപാട് യു.ഡി.എഫിന്അനുകൂലമായെന്ന വിലയിരുത്തലുമുണ്ട്. രാഹുല്‍ ഗാന്ധികേരളത്തില്‍മത്സരിച്ചതു ഗുണകരമായെന്നു നേതൃത്വംഒന്നടങ്കം പറയുന്നു. രാഹുല്‍എത്തിയതോടെ വടക്കന്‍കേരളത്തിലെ എല്‍.ഡി.എഫ് കോട്ടകളില്‍പോലും വലിയ മുന്നേറ്റംസാധ്യമായെന്നും കോണ്‍ഗ്രസ്‌വിലയിരുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here